Quantcast

നിരപരാധികളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം

MediaOne Logo

Subin

  • Published:

    30 Jan 2018 4:35 PM GMT

നിരപരാധികളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം
X

നിരപരാധികളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം

കഴിഞ്ഞ ദിവസം പോലീസ് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കിയതായാണ് ഏരിയാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍...

കോഴിക്കോട് മുക്കത്തെ ഗെയില്‍ വിരുദ്ധ സമരത്തില്‍ പോലീസ് നടപടിക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം.. നിരപരാധികള്‍ക്കെതിരായ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് സിപിഎം തിരുവമ്പാടി ഏരിയാ സിക്രട്ടറി ടി വിശ്വനാഥന്‍ മീഡിയാവണിനോട് പറഞ്ഞു.നിരപരാധികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ പോലീസ് തയ്യറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുക്കത്തെ ഗെയില്‍ വിരുദ്ധസമരത്തെ സിപിഎം തളളി പറയുമ്പോഴും പോലീസ് നടപടിയെ ന്യായീകരിക്കാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം. സമരത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത് ചില തീവ്ര മതസംഘടനകളാണെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്‍റെ ആക്ഷേപം.പക്ഷേ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍‌ശമാണ് സിപിഎം തിരുവമ്പാടി ഏരിയാ കമ്മറ്റി നടത്തുന്നത്.

കഴിഞ്ഞ ദിവസം പോലീസ് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കിയതായാണ് ഏരിയാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. എന്നാല്‍ സമരത്തെ തീവ്രമതസംഘടനകള്‍ മുതലെടുക്കുന്ന അവസ്ഥയുണ്ടാകാതാരിക്കാന്‍ നിഷ്പക്ഷമായ പോലീസ് നടപടി ആവശ്യമാണെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് വിശദീകരണ പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story