Quantcast

പ്രധാന കേസുകളില്‍ വീഴ്ചവരുത്തിയതിനാലാണ് ഡി ജിപിയെ മാറ്റിയതെന്ന് മുഖ്യമന്ത്രി

MediaOne Logo

admin

  • Published:

    5 Feb 2018 11:04 PM IST

പ്രധാന കേസുകളില്‍ വീഴ്ചവരുത്തിയതിനാലാണ് ഡി ജിപിയെ മാറ്റിയതെന്ന് മുഖ്യമന്ത്രി
X

പ്രധാന കേസുകളില്‍ വീഴ്ചവരുത്തിയതിനാലാണ് ഡി ജിപിയെ മാറ്റിയതെന്ന് മുഖ്യമന്ത്രി

ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്ക് കാരണം വിരോധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലുള്ള വിരോധമാണ്

പ്രധാന കേസുകളില്‍ വീഴ്ചവരുത്തിയതിനാലാണ് ഡി ജിപിയെ മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. അത്തരത്തിലൊരാള്‍ ആ സ്ഥാനത്തിരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചെയ്ത തെറ്റുകളെ ന്യായീകരിക്കുകയാണ് അദ്ദേഹം ഇപ്പോഴും ചെയ്യുന്നത്.

അക്രമം ആരു നടത്തിയെന്ന് നോക്കില്ല ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്ക് കാരണം വിരോധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലുള്ള വിരോധമാണ് രാമചന്ദ്രന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി.

സംസ്ഥാനത്തെ പൊലീസുകാരുടെ സ്ഥലം മാറ്റം അവരുടെ മനോവീര്യം തകര്‍ത്തെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ആക്രമം നടക്കുമ്പോള്‍ പൊലീസുകാര്‍ നോക്കി നില്‍ക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയുമാണ് ആക്രമം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു...

TAGS :

Next Story