Quantcast

എ.ജിക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്ന് കാനം

MediaOne Logo

Ubaid

  • Updated:

    2022-02-11 18:38:36.0

Published:

10 Feb 2018 4:09 PM GMT

എ.ജിക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്ന് കാനം
X

എ.ജിക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്ന് കാനം

സി രവീന്ദ്രനാഥിന്റെ പൂര്‍വാശ്രമത്തില്‍ എങ്ങനെയായിരുന്നു എന്നതല്ല, ഇപ്പോള്‍ എങ്ങനെയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും കാനം

തോമസ്ചാണ്ടിയുടെ കായല്‍‌ കയ്യേറ്റ കേസില്‍ ‍ അഡ്വക്കറ്റ് ജനറലിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.ജിക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്നും തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ തോമസ്ചാണ്ടിക്കെതിരെ നടപടിയുണ്ടാകുമെന്നുംകാനം പറഞ്ഞു.

തോമസ് ചാണ്ടിയും സി.പി.എമ്മും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണത്തില്‍ പ്രതിപക്ഷം തെളിവുമായി വരട്ടേയെന്നും കാനം വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച് സി.പി.ഐ നിലപാട് വ്യകത്മാണ് അത് തോമ വിഷത്തിലായാലും അങ്ങനെത്തന്നെ. തോമസ് ചാണ്ടിയും സിപിഎമ്മും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണത്തില്‍ പ്രതിപക്ഷം തെളിവുമായി വരട്ടേയെന്നും കാനം പറഞ്ഞു. സി രവീന്ദ്രനാഥിന്റെ പൂര്‍വാശ്രമത്തില്‍ എങ്ങനെയായിരുന്നു എന്നതല്ല, ഇപ്പോള്‍ എങ്ങനെയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും കാനം.

Next Story