Quantcast

ഒരു മിനിറ്റില്‍ 131 തവണ പുഷഅപ്പ് എടുത്ത് 12കാരന്‍ റെക്കോഡിട്ടു

MediaOne Logo

Subin

  • Published:

    11 Feb 2018 7:47 AM IST

ഏഷ്യന്‍, വേള്‍ഡ് റിക്കാര്‍ഡുകളാണ് ഇനി വിഷ്ണുവിന്റെ ലക്ഷ്യം. 18 വയസ് തികയാത്തതിനാല്‍ ഗിന്നസില്‍ ഇടം നേടാന്‍ വിഷ്ണുവിന് ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കണം.

പന്ത്രണ്ടാം വയസില്‍ പുഷപ്പില്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം പാലാ മേവിട സ്വദേശി വിഷ്ണു വി എസ്. ഒരു മിനിറ്റില്‍ 131 പുഷ്അപ് ചെയ്താണ് കരാട്ടെ വിദ്യാര്‍ത്ഥികൂടിയായ വിഷ്ണു റെക്കോര്‍ഡ് സ്വന്തമാക്കിയത്.

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു. തന്റെ പന്ത്രണ്ടാം വയസിലാണ് വിഷ്ണു ദേശീയ റെക്കോര്‍ഡിന് ഉടമയായിരിക്കുന്നത്. കരാട്ടെ വിദ്യാര്‍ത്ഥികൂടിയായ വിഷ്ണു ഒരു മിനിറ്റില്‍ 131 തവണ പുഷ്അപ് ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത്. അരവിന്ദ വിദ്യാമന്ദിറില്‍ നടന്ന പ്രകടനം യൂണിവേഴ്‌സല്‍ റെക്കാര്‍ഡ്‌സ് ഫോറം ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫിന്റെ നേതൃത്വത്തില്‍ വിലയിരുത്തിയാണ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്.

മാതാപിതാക്കളായ സന്തോഷും ജിഷയും നല്‍കുന്ന പിന്തുണയും പരിശീലകരായ കെ ജി സന്തോഷ്, അനൂപ് കെ ജോണ്‍ എന്നിവരുടെ നാലരവര്‍ഷത്തെ പരിശീനവുമാണ് വിഷ്ണുവിന് ഈ നേട്ടം നേടിക്കൊടുത്തത്. ഏഷ്യന്‍, വേള്‍ഡ് റിക്കാര്‍ഡുകളാണ് ഇനി വിഷ്ണുവിന്റെ ലക്ഷ്യം. 18 വയസ് തികയാത്തതിനാല്‍ ഗിന്നസില്‍ ഇടം നേടാന്‍ വിഷ്ണുവിന് ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കണം.

TAGS :

Next Story