Quantcast

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

MediaOne Logo

admin

  • Published:

    16 March 2018 1:23 PM IST

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ്
X

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഓര്‍ക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ ബിജെപിക്ക് 15 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാര്‍ലമെന്റിലും പുറത്തും നേരിടും

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎമ്മിന് ഓര്‍മ്മവേണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തില്‍ സിപിഎം ഉടന്‍ അക്രമം അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ ബിജെപിക്ക് 15 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാര്‍ലമെന്റിലും പുറത്തും നേരിടും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അമ്പതിലേറെ അക്രമങ്ങളാണ് കേരളത്തിലുണ്ടായതെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.

കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഉണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. കണ്ണൂരിലുണ്ടായ അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story