Quantcast

വരള്‍ച്ച, നോട്ടുനിരോധം; ദുരിതത്തിലായത് കര്‍ഷകര്‍

MediaOne Logo

Khasida

  • Published:

    18 March 2018 11:43 AM GMT

വരള്‍ച്ച, നോട്ടുനിരോധം; ദുരിതത്തിലായത് കര്‍ഷകര്‍
X

വരള്‍ച്ച, നോട്ടുനിരോധം; ദുരിതത്തിലായത് കര്‍ഷകര്‍

ലക്ഷക്കണക്കിന് ഉള്ളിയാണ് കേരളത്തിലെ വ്യാപാരികളെ കാത്ത് അതിര്‍ത്തിയില്‍ കെട്ടികിടക്കുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലില്‍ വലയുകയാണ് തമിഴ് കര്‍ഷകര്‍. കൊടും വരള്‍ച്ചയ്ക്ക് പുറമേ നോട്ട് പിന്‍വലിക്കല്‍ കൂടി എത്തിയതോടെ തമിഴ് ഉള്ളി കര്‍ഷകര്‍ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് ഉള്ളിയാണ് കേരളത്തിലെ വ്യാപാരികളെ കാത്ത് അതിര്‍ത്തിയില്‍ കെട്ടികിടക്കുന്നത്.

കൊടും വരള്‍ച്ചയും കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലും കുടി ആയതോടെ തമിഴ്‌നാട്ടിലെ ഉള്ളി കര്‍ഷകര്‍ പ്രതിസന്ധിയിലായി. ദിവസവും ലക്ഷകണക്കിന് രൂപയുടെ ഉള്ളി വിപണനം നടന്ന തെങ്കാശിയിലെ കര്‍ഷകര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്നത്താടെ ഉള്ളിയെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള വ്യാപാരികള്‍ ഇവിടേക്ക് എത്തുന്നില്ല. ഇത് മൂലം തമിഴ് കര്‍ഷകര്‍ പട്ടിണിയിലായി.

തെങ്കാശയില്‍ ഹെക്ടര്‍ കണക്കിന് ഭൂമിയിലാണ് ഉള്ളി കൃഷി നടക്കുന്നത്. മുമ്പ് ഇവിടെ ഉളളി കിലോയ്ക്ക് 7 രൂപയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് കേരളത്തിലെ വ്യാപാരികളെ സമീപിക്കുമ്പോള്‍ കിലോയ്ക്ക് ഒരു രൂപ നല്കാമെന്നാണ് മറുപടിയെന്നും കര്‍ഷകര്‍ പറയുന്നു.

TAGS :

Next Story