പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
ജനബാഹുല്യം കണക്കിലെടുത്താണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. രാജ്ഭവനിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കായുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മഴക്ക് സാധ്യതയുള്ളതിനാല്‍ അത് കൂടി കണക്കിലെടുത്താകും പന്തല്‍ തയ്യാറാക്കുക. സെക്രട്ടറിയേറ്റിലും സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ജനബാഹുല്യം കണക്കിലെടുത്താണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. രാജ്ഭവനിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. സ്റ്റേജിന്‍റെ ഒരുക്കമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഒപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കും വിഐപികള്‍ക്കുമായുള്ള ഇരിപ്പിടങ്ങളും മുന്‍നിരയില്‍ തന്നെ ക്രമീകരിക്കും. മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയിലാകും വേദി ഒരുക്കുക. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നും പ്രവര്‍ത്തകര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് സംവിധാനങ്ങള്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് എല്‍ഇഡി ടിവികള്‍ വെച്ചും ചടങ്ങ് തത്സമയ കാണാനുള്ള സൌകര്യമുണ്ടാകും.
മഴക്കുള്ള സാധ്യതകൂടി കണക്കിലെടുത്താണ് വേദി തയ്യാറാക്കുന്നത്. സെക്രട്ടറിയേറ്റിലും സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പുതിയ മന്ത്രിമാരുടെ ഓഫീസുകളുടെ ക്രമീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഗവര്‍ണറുമായി കൂടിയാലോചിച്ചശേഷമായിരിക്കും സത്യപ്രതിജ്ഞ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുക. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാകും പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുക.
Adjust Story Font
16

