Quantcast

എം കെ സക്കീര്‍ പിഎസ്‍സി ചെയര്‍മാന്‍

MediaOne Logo

Sithara

  • Published:

    23 March 2018 6:39 PM GMT

എം കെ സക്കീര്‍ പിഎസ്‍സി ചെയര്‍മാന്‍
X

എം കെ സക്കീര്‍ പിഎസ്‍സി ചെയര്‍മാന്‍

നിലവിലെ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ വിരമിക്കുന്ന ഒഴിവിലാണ് സക്കീറിനെ നിയമിച്ചത്

പിഎസ്‍സി ചെയര്‍മാനായി അഡ്വ എം കെ സക്കീറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ വിരമിക്കുന്ന ഒഴിവിലാണ് സക്കീറിനെ നിയമിച്ചത്. നിലവില്‍ പിഎസ്‍സി മെമ്പറാണ്. സപ്ലൈക്കോ എംഡി സ്ഥാനത്ത് നിന്ന ആശാ തോമസിനെ മാറ്റാനും മുഹമ്മദ് ഹനീഷിന് പകരം ചുമതല നല്‍കാനും തീരുമാനമായി. കെഎസ്ഇബി ചെയര്‍മാനായി ഡോ. കെ ഇളംകോവനെ നിയമിച്ചു. ബി ശ്രീനിവാസനെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ അധിക ചുമതല നല്‍കി. സ്വകാര്യ വൃദ്ധ സദനങ്ങളിലുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിര്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമിതിക്ക് രൂപം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

TAGS :

Next Story