Quantcast

സ്മാര്‍ട്ട് സിറ്റി 2021 ഒാടുകൂടി പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

MediaOne Logo

Ubaid

  • Published:

    31 March 2018 12:38 PM GMT

കരാര്‍ പ്രകാരമുള്ള ഐ.ടി കമ്പനികളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും നിലവിലെ ആശങ്കകള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021 ഓടെ സ്മാര്‍ട് സിറ്റി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 38 പുതിയ മാവേലി സ്‌റ്റോറുകള്‍ തുറക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനും സഭയെ അറിയിച്ചു


സ്മാര്‍ട്സിറ്റിയുടെ പുരോഗതി, ഓരോ ഘട്ടത്തിന്റെയും നിര്‍മാണ സമയം, ക്രമം എന്നിവ ആഗസ്റ്റ് ആറിന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കരാറില്‍ പറഞ്ഞിട്ടുള്ള ഐടി പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചതായി പി തിലോത്തമന്‍ സഭയെ അറിയിച്ചു. സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്ത 38 പഞ്ചായത്തുകളില്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ലാബുകളെ നിയന്ത്രിക്കാനുള്ള നിയമം നിര്‍മാണം നടത്തുമെന്ന് ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

TAGS :

Next Story