Quantcast

പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡിജിപി

MediaOne Logo

admin

  • Published:

    4 April 2018 3:39 PM GMT

പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡിജിപി
X

പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡിജിപി

ജിഷ്ണുവിന്‍റെ കുടുംബത്തില്‍പ്പെട്ട 14 പേരെ വിട്ടയക്കും. ബന്ധുക്കളല്ലാത്ത ആറു പേര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും ഡിജിപി

പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ.. ജിഷ്ണുവിന്‍റെ കുടുംബവുമായി ചര്‍ച്ചക്ക് തയ്യാറായിരുന്നു. പുറത്തുനിന്ന് വന്നവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ജിഷ്ണുവിന്‍റെ കുടുംബത്തില്‍പ്പെട്ട 14 പേരെ വിട്ടയക്കും. ബന്ധുക്കളല്ലാത്ത ആറു പേര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും ഡിജിപി അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐജി മനോജ് ഏബ്രഹാം അന്വേഷിക്കും.

ജിഷ്ണുവിന്‍റെ മാതാവിനെ വലിച്ചിഴച്ച പൊലീസ് നടപടി ശരിയാണോയെന്ന ചോദ്യത്തിന് നിയമപാലകനെന്ന നിലയില്‍ താന്‍ മുന്‍കൂര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഡിജിപിയുടെ പ്രതികരണം. നടക്കാന്‍ പറ്റാത്തതാണ് നടന്നതെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

TAGS :

Next Story