Quantcast

ലോ അക്കാദമിയിലെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; നാളെ ചര്‍ച്ച

MediaOne Logo

Sithara

  • Published:

    8 April 2018 4:36 PM GMT

ലോ അക്കാദമിയിലെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; നാളെ ചര്‍ച്ച
X

ലോ അക്കാദമിയിലെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; നാളെ ചര്‍ച്ച

സമരം നടത്തുന്ന വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസ മന്ത്രി നാളെ ചര്‍ച്ച നടത്തും.

ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സമരം നടത്തുന്ന വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസ മന്ത്രി നാളെ ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ലോ അക്കാദമി സന്ദര്‍ശിച്ചു. ഇതിനിടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയെ ശകാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു

വിദ്യാര്‍ത്ഥി സമരം മൂലം രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം ലോ അക്കാദമി അടച്ചിട്ടിരിക്കുകയാണ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

ആദ്യം വിദ്യാര്‍ഥികളുമായും പിന്നീട് മാനേജ്മെന്റുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സമരം നടത്തുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനേജ്മെന്റിന്റെ നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
അതിനിടെ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ത്ഥിനിയെ ശകാരിക്കുന്നതിന്റെ ശബ്ദര രേഖ പുറത്തുവന്നു

കോളജ് സന്ദര്‍ശിച്ച സംസ്ഥാന യുവജന കമ്മീഷന്‍ സര്‍വകലാശാലയോടും മാനേജ്മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഉത്തരവ്.

TAGS :

Next Story