Quantcast

മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി പുതിയ ആശുപത്രിയിലേക്ക് മാറ്റി

MediaOne Logo

admin

  • Published:

    8 April 2018 10:43 PM GMT

മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി പുതിയ ആശുപത്രിയിലേക്ക് മാറ്റി
X

മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി പുതിയ ആശുപത്രിയിലേക്ക് മാറ്റി

കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത കുറയുകയും നെഞ്ച് വേദന അനുഭവപ്പെടുകയും ചെയ്തതിനാലാണ് ആസ്റ്റര്‍ സിഎംസി ആശുപ്ത്രിയിലേക്ക്

ബംഗുളുരുവില്‍‍ ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ വിദഗ്ദ ചിക്തിസക്കായി പുതിയ ആശുപത്രിയിലേക്ക് മാറ്റി. കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത കുറയുകയും രണ്ടുതവണ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റം. ഹെബ്ബാളിലെ ആസ്റ്റര്‍ സി എം ഐ ആശുപത്രിയിലാവും മഅദനിയുടെ തുടര്‍ ചിക്തസ.

പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദ്നി പ്രമേഹ രോഗത്തിന്‍റെ ചിക്തസക്കായി രണ്ടുവര്‍ഷമായി ബംഗുളുരു സഹായ ആശുപത്രിയില്‍ ചിക്തിസയിലാണ്. സഹായയിലെ ഡോ. ഐസ്ക മത്തായിയുടെ നേതൃത്വത്തിലാണ് ചിക്തിസ. എന്നാല്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി മഅ്ദനിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് കിഡ്നിയുടെ പ്രവര്‍ത്തനക്ഷമതയില്‍ കുറവു വന്നതായി കണ്ടെത്തിയത്. ഇതി്ന‍റെ തുടര്‍ച്ചയെന്നോണം രണ്ടു തവണയായി നെഞ്ചുവേദനയും അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദ്ഗ്ദ ചിക്തസക്കായി ആശുപത്രി മാറ്റാന്‍ ഡോ. ഐസക് മത്തായി നിര്‍ദേശിച്ചത്.

ബംഗുളുരുവിലെ ഹെബ്ബാളിലുള്ള ആസ്റ്റര്‍ സി എം ഐ ആശുപത്രിയിലേക്കാണ് ഇന്ന് മാറ്റിയത്. ഹൃദ്രോഗ, കിഡ്നി രോഗ വിദ്ഗരുടെ സംഘം മഅദ്നിയെ വിശദമായി പരിശോധിക്കും. പരിശോധന ഫലം വരുന്നമുറക്ക് ചിക്തസതുടങ്ങുമെന്ന് ആസ്റ്റര്‍ സി എം ഐ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബംഗുളുരു സ്ഫോടനക്കേസില്‍ വിചാരണ നേരിടുന്ന മഅദ്നിക്ക് പ്രമേഹരോഗം കലശലായതിനെതുടര്‍ന്നാണ് ചിക്തക്കായി ജാമ്യം അനുവദിച്ചത്.

TAGS :

Next Story