Quantcast

ദുബൈ ഗോള്‍ഡ് മീഡിയ വണ്‍ ഷോപ്പിങ് ഉത്സവ് നാളെ മുതല്‍ 

MediaOne Logo

Subin

  • Published:

    9 April 2018 3:34 PM GMT

ദുബൈ ഗോള്‍ഡ് മീഡിയ വണ്‍ ഷോപ്പിങ് ഉത്സവ് നാളെ മുതല്‍ 
X

ദുബൈ ഗോള്‍ഡ് മീഡിയ വണ്‍ ഷോപ്പിങ് ഉത്സവ് നാളെ മുതല്‍ 

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, വാഹനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയ നൂറിലധികം സ്റ്റാളുകളാണ് പെരിന്തല്‍മണ്ണയില്‍ ഒരുങ്ങുന്നത്...shopping

ദുബൈ ഗോള്‍ഡ് മീഡിയ വണ്‍ ഷോപ്പിങ് ഉത്സവിന് നാളെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ തുടക്കമാകും. പത്തുനാള്‍ നീണ്ടു നില്‍ക്കുന്നതാണ് ഷോപിങ് ഉത്സവ്.

വേനലവധിയെ ആസ്വാദ്യകരമാക്കാനുള്ള വിഭവങ്ങളാണ് ഷോപിങ് ഉത്സവിലുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, വാഹനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയ നൂറിലധികം സ്റ്റാളുകളാണ് പെരിന്തല്‍മണ്ണയില്‍ ഒരുങ്ങുന്നത്.

കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് ആസ്വദിക്കാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുണ്ട്. പത്തുദിവസവും വ്യത്യസ്തമായ കലാപരിപാടികളും സാംസ്‌കാരിക സദസ്സും ഷോപിങ് ഉത്സവിന്റെ ഭാഗമായി നടക്കും. വാര്‍ത്ത വായിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായി ഒരുക്കുന്ന യൂ ആര്‍ ഓണ്‍ എയര്‍ എന്ന പരിപാടിയും ശ്രദ്ധേയമാണ്. നാളെ വൈകീട്ട് മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം 30നാണ് ഷോപിങ് ഉത്സവ് സമാപിക്കുക.

TAGS :

Next Story