Quantcast

കോടതിയലക്ഷ്യം: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം

MediaOne Logo

Muhsina

  • Published:

    9 April 2018 7:15 AM IST

കോടതിയലക്ഷ്യം: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം
X

കോടതിയലക്ഷ്യം: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം

കോടതിയലക്ഷ്യക്കേസില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലാകലക്ടര്‍മാരോടും..

കോടതിയലക്ഷ്യക്കേസില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലാകലക്ടര്‍മാരോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഴുവന്‍ രേഖകളുമായി ജനുവരി മുപ്പതിന് കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കേരള ഘടകം പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിട്ടും അധികാരകൈമാറ്റം നടക്കാത്തതിനെ തുടര്‍ന്നാണ് റെഡ് ക്രോസ് സൊസൈറ്റി സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ കേസ് നല്‍കിയത്. ജസ്റ്റിസ് മദന്‍ ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

TAGS :

Next Story