Quantcast

കുമ്പളം ടോള്‍ പ്ലാസ വികസനം; പ്രതിഷേധവുമായി നാട്ടുകാര്‍

MediaOne Logo

Muhsina

  • Published:

    9 April 2018 1:39 PM IST

കുമ്പളം ടോള്‍ പ്ലാസ വികസനം; പ്രതിഷേധവുമായി നാട്ടുകാര്‍
X

കുമ്പളം ടോള്‍ പ്ലാസ വികസനം; പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചിയിലെ കുമ്പളം ടോള്‍ പ്ലാസ വികസനത്തിന് സ്ഥലമേറ്റെടുപ്പിനായി സര്‍വേ നടത്താനെത്തിയ ദേശീയ പാത അതോറിറ്റി അധികൃധരെ നാട്ടുകാര്‍ തടഞ്ഞു. നടപടി അശാസ്ത്രീയമാണെന്നാരോപിച്ചാണ്..

കൊച്ചിയിലെ കുമ്പളം ടോള്‍ പ്ലാസ വികസനത്തിന് സ്ഥലമേറ്റെടുപ്പിനായി സര്‍വേ നടത്താനെത്തിയ ദേശീയ പാത അതോറിറ്റി അധികൃധരെ നാട്ടുകാര്‍ തടഞ്ഞു. നടപടി അശാസ്ത്രീയമാണെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ദേശീയപാത വികസനത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി വിട്ടുകൊടുത്തവര്‍വീണ്ടും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്.

കുന്പളം ടോള്‍ പ്ലാസ വികസനം സംബന്ധിച്ച് നാളുകളായി പ്രദേശത്ത് ജനകീയസമരം നടന്നുവരുന്നുണ്ട്. സ്ഥലം എംഎല്‍എ എം സ്വരാജടക്കം ദേശീയാ പാത അതോറിറ്റിയുടെ നടപടി അശാസ്ത്രീയമാണെന്ന നിലപാടെടുത്തിരുന്നു. എന്നാല്‍ എതിര്‍പ്പവഗണിച്ച് ടോള്‍പ്ലാസ വികസനത്തിനായുള്ള പദ്ധതി തയ്യാറാക്കാനാണ് അതോറിറ്റി തീരുമാനം. നാലരയേക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമം നടത്തുന്നത്.

കുന്പളത്തെ ടോള്‍ പ്ലാസ മടവനയിലേക്ക് മാറ്റുന്നത് പഠിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് അതോറിറ്റി ഇത് വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല. നിലവിലെ ടോള്‍പ്ലാസ വിപുലീകരിക്കാന്‍ സ്ഥലം ഏറ്റെടുത്താല്‍ 60-തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. കൂടുതല്‍ ടോള്‍ ബൂത്തുകള്‍ വേ ബ്രിഡ്ജ്, ആംബുലന്‍സുകള്‍ക്കുള്ള വഴി, ടോയ്‌ലറ്റ് ബ്‌ളോക്ക് എന്നിവയടങ്ങിയ വിപുലീകരണ പദ്ധതിയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. എന്നാല്‍ മടവനയിലേക്ക് ടോള്‍ പ്ലാസ മാറ്റിയാല്‍ പ്രശ്നപരിഹാരമുണ്ടാവുമെന്നാണ് നാട്ടുകാരുടെ നിലപാട്.

TAGS :

Next Story