Quantcast

വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയും തങ്ങളും ഒന്നിച്ചെത്തി

MediaOne Logo

Alwyn K Jose

  • Published:

    13 April 2018 1:59 PM GMT

വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയും തങ്ങളും ഒന്നിച്ചെത്തി
X

വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയും തങ്ങളും ഒന്നിച്ചെത്തി

മികച്ച വിജയം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം.

മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാനെത്തിയത് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം. ഇവര്‍ക്ക് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ കുടുംബം വോട്ട് ചെയ്യാനെത്തിയത്. മികച്ച വിജയം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം.

പാണക്കാട് എല്‍പി സ്കൂളില്‍ രാവിലെ 6.45ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയെത്തി. ഒപ്പം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. തൊട്ടു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ കുല്‍സുവും മകള്‍ ലസിതയും മകന്‍ ആഷികുമെത്തിയത്. വോട്ട് ചെയ്ത ശേഷം ഇവര്‍ മാധ്യമങ്ങളെ കണ്ടു. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കും ഇതേ ബൂത്തിലായിരുന്നു വോട്ട്.

TAGS :

Next Story