Quantcast

മലപ്പുറത്ത് പിഡിപിയുടെ പിന്തുണ വേണ്ടെന്ന് എല്‍ഡ‍ിഎഫ്

MediaOne Logo

Alwyn

  • Published:

    15 April 2018 10:55 PM IST

മലപ്പുറത്ത് പിഡിപിയുടെ പിന്തുണ വേണ്ടെന്ന് എല്‍ഡ‍ിഎഫ്
X

മലപ്പുറത്ത് പിഡിപിയുടെ പിന്തുണ വേണ്ടെന്ന് എല്‍ഡ‍ിഎഫ്

പിഡിപി എല്‍ഡിഎഫിനെ പിന്തുണച്ചതിനു പിന്നില്‍ മുസ്‍ലിം ലീഗിന്റെ ഗൂഢാലോചനയുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ ആരോപിച്ചു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പിഡിപി പ്രഖ്യാപിച്ച പിന്തുണ എല്‍ഡിഎഫ് തള്ളി. പിഡിപി എല്‍ഡിഎഫിനെ പിന്തുണച്ചതിനു പിന്നില്‍ മുസ്‍ലിം ലീഗിന്റെ ഗൂഢാലോചനയുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ ആരോപിച്ചു.

എന്നാല്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയ മുസ്‍ലിം ലീഗ് തീവ്രവാദത്തിന് വഴിപ്പെട്ടെന്ന ആരോപണം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രധാന പ്രചരണ വിഷയങ്ങളിലൊന്നാണ്. അതിനിടെയാണ് നേരത്തെ എല്‍ഡിഎഫ് തള്ളിപ്പറഞ്ഞ പിഡിപി ഇടതുസ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. പിഡിപിയുടെ പിന്തുണ രാഷ്ട്രീയമായി എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യത്തിന് എ വിജയരാഘവന്റെ മറുപടിയായിരുന്നു ഇത്. എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് പിഡിപി നേതാക്കള്‍ പറഞ്ഞു. എ വിജയരാഘവന്‍ എന്ത് ആരോപണം ഉന്നയിച്ചാലും ഇടതുപക്ഷത്തെ പിന്തുണക്കാനുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.

TAGS :

Next Story