മൂന്നേക്കര്‍ വയലില്‍ കണി വെള്ളരി കൃഷിയൊരുക്കി കര്‍ഷക കുടുംബം

മൂന്നേക്കര്‍ വയലില്‍ കണി വെള്ളരി കൃഷിയൊരുക്കി കര്‍ഷക കുടുംബം
കര്‍ഷകനായ രാജേഷ് ഉണ്ണിയും കുടുംബവുമാണ് വിഷു ലക്ഷ്യമിട്ട് കണിവെള്ളരി കൃഷിയില്‍ വിജയം കൊയ്തത്
കോഴിക്കോട് മാവൂരില്‍ മൂന്നേക്കര്‍ വയലില്‍ കണി വെള്ളരി കൃഷിയൊരുക്കി നൂറു മേനി വിളയിച്ചിരിക്കുകയാണ് ഒരു കര്‍ഷക കുടുംബം. കര്‍ഷകനായ രാജേഷ് ഉണ്ണിയും കുടുംബവുമാണ് വിഷു ലക്ഷ്യമിട്ട് കണിവെള്ളരി കൃഷിയില്‍ വിജയം കൊയ്തത്.
വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരികള്‍ തയ്യാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടരുന്ന കണിവെളളരി കൃഷിയില്‍ ഇക്കുറിയും മാറ്റമൊന്നും വരുത്തിയില്ല കര്‍ഷകനായ രാജേഷ് ഉണ്ണി.കുറ്റിക്കാട്ടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വയലിലായിരുന്നു കണി വെള്ളരി കൃഷി ചെയ്തിരുന്നത്. മണ്ണിട്ട് നികത്തി ഇവിടങ്ങളിലെ വയലുകള്‍ തീരാറായതോടെ കൃഷിയിടമൊന്നു മാറ്റിപ്പിടിച്ചു. മാവൂരിലെ വയലിലാണ് ഇക്കുറി കണിവെള്ളരി കൃഷി ചെയ്തത്.കൃഷി സ്ഥലം മാറിയെങ്കിലും വിളവ് നൂറു മേനി തന്നെ.
സമീപ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കണിവെള്ളരി അധികവും പാടത്തു വെച്ച് തന്നെ വിറ്റു പോകും.ബാക്കിയുള്ളവ തൃശൂര്‍,മലപ്പുറം ജില്ലകളിലെ വിപണികളിലും എത്തിക്കും.
Adjust Story Font
16

