Quantcast

കുത്തകവത്ക്കരണം മാധ്യമങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന് സ്പീക്കര്‍

MediaOne Logo

Khasida

  • Published:

    17 April 2018 1:10 AM GMT

കുത്തകവത്ക്കരണം മാധ്യമങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന് സ്പീക്കര്‍
X

കുത്തകവത്ക്കരണം മാധ്യമങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന് സ്പീക്കര്‍

കുത്തക വത്ക്കരണത്തിനെതിരെ സംഘടിക്കാനുളള കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍

മാധ്യമ രംഗത്തെ കുത്തകവത്ക്കരണം മാധ്യമങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൊല്ലത്ത് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംരംഭക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

മാധ്യമ രംഗത്തേക്ക് വന്‍തോതില്‍ കുത്തക മൂലധനം കടന്നുവരുന്നുണ്ട്. ഇത് മാധ്യമരംഗത്തെ തെറ്റായ ദിശയിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കുത്തക വത്ക്കരണത്തിനെതിരെ സംഘടിക്കാനുളള കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ചടങ്ങില്‍ അസോസിയേഷന്റെ പുതിയ സംരംഭമായ കേരള വിഷന്‍ വണ്‍ ന്യൂസ് ചാനലിന്‍റെ ലോഗോ പ്രകാശനവും നടന്നു. കണ്‍വന്‍ഷന്‍ നാളെ സമാപിക്കും.

TAGS :

Next Story