Quantcast

മലപ്പുറത്ത് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദത്തിമർപ്പില്‍

MediaOne Logo

Sithara

  • Published:

    17 April 2018 9:18 AM GMT

മലപ്പുറത്ത് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദത്തിമർപ്പില്‍
X

മലപ്പുറത്ത് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദത്തിമർപ്പില്‍

വിജയ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ ലീഗ് പ്രവർത്തകർ ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു.

മലപ്പുറത്ത് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദത്തിമർപ്പിലാണ്. തങ്ങളുടെ സ്വന്തം കുഞ്ഞാപ്പ പാർലമെന്‍റിലേക്ക് പോകുന്നത് ആഘോഷിക്കുകയാണ് മണ്ഡലത്തിലെങ്ങുമുള്ള പ്രവർത്തകർ.

വിജയ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകർ ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു. വിജയ ഗാനങ്ങളുമായി വാഹനങ്ങൾ രാവിലെ തന്നെ സജ്ജമായി. വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് എട്ട് മണി മുതൽ ആഘോഷം തുടങ്ങി. പി കെ കുഞ്ഞാലിക്കുട്ടിക്ക് ലീഡ് ഉയർന്നുയർന്ന് വന്നപ്പോൾ ആഹ്ലാദത്തിന്റെയും ആവേശം കൂടി. പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നിലും പാണക്കാടും വിജയാരവങ്ങൾ തുടർന്നു.

ഏഴ് നിയമസഭാ മണ്ഡലങ്ങളുടെയും ആസ്ഥാന നഗരങ്ങൾ യുഡിഎഫ് പ്രവർത്തകർ കയ്യടക്കി.

TAGS :

Next Story