Quantcast

കെഎസ്‍യു - സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

MediaOne Logo

Sithara

  • Published:

    19 April 2018 7:29 PM GMT

കെഎസ്‍യു - സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍
X

കെഎസ്‍യു - സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

കെഎസ്‍യു സംസ്ഥാന തലത്തില്‍ നടത്തിയ സമര കാഹളം പരിപാടി സംഘര്‍ഷത്തെ തുടര്‍ന്ന് അലങ്കോലമായി

ആലപ്പുഴ നഗരത്തില്‍ കെഎസ്‍യു - സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെഎസ്‍യു സംസ്ഥാന തലത്തില്‍ നടത്തിയ സമര കാഹളം പരിപാടി സംഘര്‍ഷത്തെ തുടര്‍ന്ന് അലങ്കോലമായി. ഇന്ന് ഉച്ച വരെ നഗരത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കെഎസ്‍യുവിന്റെ സമര കാഹളത്തിന് മുന്നോടിയായുള്ള പ്രകടനം നടക്കുമ്പോൾ സിപിഎമ്മിന്റെ സമ്മേളന പ്രചാരണ ബോർഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനു പിറകെ സിപിഎം പ്രവർത്തകർ നഗരത്തിലുടനീളെ കെഎസ്‍യുവിന്റെ തോരണങ്ങളും പ്രവർത്തകരെ കൊണ്ടുവന്ന വാഹനങ്ങളും അടിച്ചു തകർത്തു. ചില കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് സമ്മേളന നഗരിക്കരികിലെത്തി. സമ്മേളന നഗരിക്ക് അല്‍പമകലെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നഗരി വിട്ടിറങ്ങിയ കെഎസ്‍യു പ്രവര്‍ത്തകരും എതിര്‍പക്ഷവും പരസ്പരം കല്ലും വടികളും വലിച്ചെറിഞ്ഞു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വേദി വിട്ടയുടനെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സമരകാഹളം പരിപാടി അലങ്കോലമായി. ചേരി തിരിഞ്ഞുള്ള കല്ലേറിനിടെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും കെഎസ്‍യു നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കെഎസ്‍യു സമരകാഹളം തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

TAGS :

Next Story