Quantcast

പ്രവാസി കമ്മീഷനോട് സർക്കാരിന്റെ അവഗണന തുടരുന്നു

MediaOne Logo

Sithara

  • Published:

    21 April 2018 4:34 AM GMT

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കമ്മീഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് പ്രവാസി സംഘടനകള്‍.

പ്രവാസിക്ഷേമത്തിന് വേണ്ടി തുടങ്ങിയ പ്രവാസി കമ്മീഷനോട് സംസ്ഥാന സർക്കാരിന്റെ അവഗണന തുടരുന്നു. കമ്മീഷന്‍ പ്രവർത്തിക്കുന്നത് ചെയർമാന്റെ വീടിന് മുകളിലെ ചെറിയ മുറിയിലാണ്. 2016ല്‍ രൂപീകരിച്ച കമ്മീഷന് ഇതുവരെ അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കമ്മീഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് പ്രവാസി സംഘടനകള്‍.

പ്രവാസി സമൂഹം വലിയ പ്രതീക്ഷയോടെയാണ് കമ്മീഷന്‍റെ രൂപീകരണത്തെ കണ്ടിരുന്നത്. എന്നാല്‍ നാളിതുവരെ കമ്മീഷന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ഭവദാസന്‍റെ വീടിനുമുകളിലെ ചെറിയ മുറിയിലാണ് ഇപ്പോഴും ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 2016 ഏപ്രിലിലാണ് കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന് പ്രവര്‍ത്തിക്കാന്‍ ഓഫീസ് അടക്കം എല്ലാ സൌകര്യങ്ങളും ഒരു മാസത്തിനകം ഒരുക്കണമെന്ന് ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ സൌകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാരിന്‍രെ സത്യവാങ്മുലവും നല്‍കിയിരുന്നു. എന്നാല്‍ ഉത്തവ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അഞ്ചംഗ കമ്മീഷനിലെ മൂന്ന് അംഗങ്ങളും ഇതിനകം വിരമിച്ചു. പുതിയ അംഗങ്ങളെ നിയമിക്കാനുള്ള നീക്കവും നടക്കുന്നില്ല. ഹൈക്കോതി ഉത്തരവ് ലംഘിച്ച സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനകള്‍. കമീഷന് ഇതിനകം ലഭിച്ച നിരവധി അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനമൂലം നടപടികള്‍ കൈക്കൊള്ളാതെ കെട്ടിക്കിടക്കുന്നത്.

TAGS :

Next Story