Quantcast

ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം മാനിക്കുന്നില്ല: കേരള കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു

MediaOne Logo

Khasida

  • Published:

    21 April 2018 12:07 PM GMT

ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം മാനിക്കുന്നില്ല: കേരള കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു
X

ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം മാനിക്കുന്നില്ല: കേരള കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു

പ്രസ്താവനകള്‍ പുറത്തിറക്കുന്നതിനെതിരെയും എതിര്‍പ്പ്

കോണ്‍ഗ്രസിനെ വിമര്‍ശിച്ചുള്ള കേരള കോണ്‍ഗ്രസിന്റെ അടിക്കടിയുള്ള പ്രസ്താവനകളില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തി. എല്ലാ അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെയാണ് പല പ്രസ്താവനകളും ഇറക്കുന്നത്. ജില്ല കമ്മിറ്റികള്‍ ചേരുന്നത് പോലും ജോസഫ് വിഭാഗത്തിനെ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കോട്ടയം ജില്ലയില്‍ തന്നെയാണ് വിഭാഗീയത രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിച്ഛായയില്‍ മാണി ലേഖനം എഴുതുകയും അതിന് പിന്നാലെ പല പ്രസ്താവനകള്‍ നേതാക്കന്‍മാര്‍ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ജില്ല കമ്മിറ്റി പോലും അറിയിക്കാറില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്.

കര്‍ഷക വിരുദ്ധ നിലപാടുകളാണ് വിമര്‍ശിക്കപ്പടേണ്ടത്. എല്ലാവരോടും സമദൂരമാണെന്ന് പറഞ്ഞിട്ട് ഒരു പാര്‍ട്ടിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കുന്ത്
ശരിയല്ലെന്നും ജോസഫ് വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇടത് മുന്നണി ചര്‍ച്ചകള്‍ സജീവമായാല്‍ ജോസഫ് വിഭാഗം ശക്തമായി എതിര്‍ക്കുമെന്ന
സൂചനയാണ് ഇതിലൂടെ പുറത്ത് വരുന്നത്.

TAGS :

Next Story