Quantcast

വിഎസിന്റെ കത്ത് കിട്ടിയെന്ന് യെച്ചൂരി

MediaOne Logo

admin

  • Published:

    21 April 2018 2:13 PM GMT

വിഎസിന്റെ കത്ത് കിട്ടിയെന്ന് യെച്ചൂരി
X

വിഎസിന്റെ കത്ത് കിട്ടിയെന്ന് യെച്ചൂരി

വിഎസ് അച്യുതാനന്ദന്‍ കുറിപ്പ് കൈമാറിയത് സ്ഥിരീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

വിഎസ് അച്യുതാനന്ദന്‍ കുറിപ്പ് കൈമാറിയത് സ്ഥിരീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ക്യാബിനറ്റ് പദവിയുള്ള ഉപദേശക പദവി സംബന്ധിച്ച് തനിക്ക് കത്ത് നല്‍കിയത് വിഎസ് തന്നെയാണെന്ന് യെച്ചൂരി സ്ഥിരീകരിച്ചു. പേഴ്സണല്‍ സ്റ്റാഫ് തയ്യാറാക്കിയ കുറിപ്പാണ് വിഎസ് തനിക്ക് നല്‍കിയതെന്നും യെച്ചൂരി പറഞ്ഞു. ഉപദേഷ്ടാവ് പദവിക്കൊപ്പം എല്‍ഡിഎഫ് അധ്യക്ഷ സ്ഥാനവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും നല്‍കണമെന്നും വിഎസ് സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ സത്യപ്രതിജഞാ ചടങ്ങിനിടെയായിരുന്നു ആവശ്യം ഉന്നയിക്കുന്ന കുറിപ്പ് വിഎസ് യെച്ചൂരിക്ക് കൈമാറിയത്. വിഎസിന്റെ ആവശ്യങ്ങളില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയാകും അന്തിമ തീരുമാനമെടുക്കുക.

TAGS :

Next Story