Quantcast

ഞങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കോടിയേരിയോട് സൂര്യഗായത്രി

MediaOne Logo

admin

  • Published:

    22 April 2018 12:47 PM IST

ഞങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കോടിയേരിയോട് സൂര്യഗായത്രി
X

ഞങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കോടിയേരിയോട് സൂര്യഗായത്രി

പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെൻററില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?

കൊച്ചിയില്‍ അക്രമത്തിനിരയായ സിനിമാ താരത്തിന്‍റെ കാര്യത്തില്‍ പ്രതികരിച്ചതു പോലെ തങ്ങളുടെ കാര്യത്തിലെന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിനി സൂര്യഗായത്രി. നടിയോട് ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ധൈര്യപൂര്‍വ്വം മുന്നോട്ട്പോവാനുള്ള കരുത്തായി സിപിഎം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയെന്നും വ്യക്തമാക്കി കോടിയേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായാണ് സ്എഫ്ഐയുടെ സദാചാര പൊലീസിങിന് വിധേയായ സൂര്യഗായത്രി യുടെ പ്രതികരണം. അന്വേഷിച്ച് നടപടിയെടുക്കുമെന്ന ഒറ്റ വാക്കു തന്നെ ഇടതുപക്ഷ സഹയാത്രിയായ തനിക്ക് ആശ്വാസമാകുമെന്ന് കമന്‍റില്‍ സൂര്യഗായത്രി വ്യക്തമാക്കുന്നുണ്ട്.

കമന്‍റ് ഇപ്രകാരമാണ്: സഖാവേ...ഇതു പോലെ ഞങ്ങൾക്കും ഭീതി കൂടാതെ നിവർന്നു നടക്കണം..
ഞങ്ങൾ പെൺകുട്ടികളുടെ വാക്കുകേട്ട് അവരെയുടനെ ശിക്ഷിക്കണമെന്നല്ല...
സമഗ്രമായ ഒരു അന്വേഷണം നടത്താനെങ്കിലും തയ്യാറാവണം സഖാവേ..എങ്കിൽ തീർച്ചയായും സത്യം മനസ്സിലാകും...
അഴീക്കൽ സദാചാരത്തെകുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാടുകൾ എടുത്തതിൽ സന്തോഷമുണ്ട്..
പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെൻറെറിൽ നിന്നു നോക്കിയാൽ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?
അന്വേഷിച്ച് നടപടിയെടുക്കും എന്നൊരു വാക്കു തന്നെ ഇടതുപക്ഷസഹയാത്രികയായ എനിക്ക് ആശ്വാസമാണ്..
ഈ സർക്കാരിൽ ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നതിൽ തെറ്റുണ്ടോ സഖാവേ?

TAGS :

Next Story