Quantcast

കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി വയനാട്ടിലെ കര്‍ഷകര്‍

MediaOne Logo

Jaisy

  • Published:

    22 April 2018 10:08 PM IST

കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി വയനാട്ടിലെ കര്‍ഷകര്‍
X

കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി വയനാട്ടിലെ കര്‍ഷകര്‍

കബനി നദി വറ്റിയതോടെ കാട്ടാനകള്‍ക്ക് വയലുകളിലേക്കുള്ള വഴി എളുപ്പമാണ്

വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. നാഗര്‍ഹോള വനപ്രദേശത്ത് നിന്നാണ് ആനക്കൂട്ടം തീറ്റ തേടി കേരളത്തിലെ നെല്‍വയലുകളിലേക്കെത്തുന്നത്. കബനി നദി വറ്റിയതോടെ കാട്ടാനകള്‍ക്ക് വയലുകളിലേക്കുള്ള വഴി എളുപ്പമാണ്.

കടുത്ത വരള്‍ച്ചയെത്തുടര്‍ന്നുണ്ടായ ജലക്ഷാമത്തെ അതിജീവിച്ച് വയനാട് പുല്‍പ്പള്ളി മരക്കടവിലെ കര്‍ഷകര്‍ ഇറക്കിയ കൃഷിയാണിത്. ദിവസങ്ങളായി അതിര്‍ത്തി കടന്നെത്തുന്ന കാട്ടാനക്കൂട്ടത്തിന് ഭക്ഷണമാവുകയാണ് കൊയ്യാറായ പുഞ്ചകൃഷി. കബനി നദി വറ്റിയതോടെ കാട്ടാനക്കൂട്ടം വളരെ എളുപ്പം ഇക്കരെയുള്ള വയലുകളിലെത്തും. പുഴയോരത്ത് നിര്‍മിച്ച വേലി പലയിടത്തും തകര്‍ന്നിരിക്കുകയാണ്. നഷ്ടക്കണക്കുകള്‍ മാത്രം പറയാനുള്ള നെല്‍കൃഷിക്കാര്‍ക്ക് ഇരുട്ടടിയാവുകയാണ് കാട് കടന്നെത്തുന്ന ആനക്കൂട്ടം. കൃഷി നശിച്ചാല്‍ ലഭിക്കുന്നതാകട്ടെ തുച്ഛമായ നഷ്ടപരിഹാരമാണ്.

വൈദ്യുതവേലി കൊണ്ടൊന്നും ഫലമില്ലാതായതോടെ ഏറുമാടം കെട്ടി കാവലിരിക്കുകയാണ് കൃഷിക്കാര്‍. പന്തവും പടക്കവുമായി അത്രയൊന്നും സുരക്ഷിതമല്ലാത്ത ഏറുമാടങ്ങളിലാണ് ഇവര്‍ രാത്രി കഴിക്കുന്നത്. കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ ശീലത്തിന്റെ ഭാഗമായി ചെയ്ത നെല്‍കൃഷി സംരക്ഷിക്കാന്‍ ഇവര്‍ക്ക് മറ്റുമാര്‍ഗ്ഗമില്ല,

TAGS :

Next Story