Quantcast

മുസ്‍ലിം വിരുദ്ധ വികാരമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു: പിണറായി വിജയന്‍

MediaOne Logo

Alwyn K Jose

  • Published:

    22 April 2018 7:23 AM IST

മുസ്‍ലിം വിരുദ്ധ വികാരമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു: പിണറായി വിജയന്‍
X

മുസ്‍ലിം വിരുദ്ധ വികാരമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു: പിണറായി വിജയന്‍

മുസ്‍ലിംകളെ ഒന്നാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുസ്‍ലിംകളെ ഒന്നാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളെ കാണാതായ സംഭവത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപിത താല്‍പര്യക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദത്തിന് മതാടിസ്ഥാനില്ല. സംസ്ഥാനത്ത് മുസ്‍ലിം വിരുദ്ധ വികാരമുണ്ടാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ കാണാതായ മലയാളികള്‍ക്കായുള്ള അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ നിലപാട് സ്വീകരിച്ചു. എന്നാല്‍ വിഷയത്തെ ഗൌരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ നാട് തീവ്രവാദത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയൊരു വിഭാഗം മാത്രമാണ് തീവ്രവാദത്തിനോട് ആഭിമുഖ്യം പുലര്‍ത്തുന്നത്. തീവ്രവാദത്തിന് ന്യൂനപക്ഷ, ഭൂരിപക്ഷ ഭേദമില്ല. മുസ്‍ലിംകള്‍ ഭൂരിഭാഗവും തീവ്രവാദത്തിന് എതിരാണ്. എല്ലാ ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി തീവ്രവാദത്തെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേസമയം, മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. സ്ഥിരീകരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story