Quantcast

പ്രീമെട്രിക് ഹോസ്റ്റലിലെ ജാതിവിവേചനം: പരാതി നല്‍കിയിട്ടും നടപടിയില്ല

MediaOne Logo

Sithara

  • Published:

    23 April 2018 3:46 PM IST

പ്രീമെട്രിക് ഹോസ്റ്റലിലെ ജാതിവിവേചനം: പരാതി നല്‍കിയിട്ടും നടപടിയില്ല
X

പ്രീമെട്രിക് ഹോസ്റ്റലിലെ ജാതിവിവേചനം: പരാതി നല്‍കിയിട്ടും നടപടിയില്ല

പാലക്കാട് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ അയിത്തവും ജാതിപീഡനവും പരാതി നല്‍കിയിട്ട് മാസങ്ങളായിട്ടും പരിഹരിച്ചില്ലെന്ന് രേഖകള്‍ തെളിയിക്കുന്നു.

പാലക്കാട് മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ അയിത്തവും ജാതിപീഡനവും പരാതി നല്‍കിയിട്ട് മാസങ്ങളായിട്ടും പരിഹരിച്ചില്ലെന്ന് രേഖകള്‍ തെളിയിക്കുന്നു. പട്ടികജാതി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായതു കൊണ്ടാണ് കുറ്റാരോപിതയായ ജീവനക്കാരി സ്ഥാപനത്തില്‍ പിടിച്ചു നിന്നത്.

പ്രീമെട്രിക് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കെതിരെ അയിത്തം നടക്കുന്നു എന്ന പരാതി വിദ്യാര്‍ഥിനികള്‍ തന്നെ മാസങ്ങള്‍ക്ക് മുന്ഡപ് അറിയിച്ചിരുന്നു. ഈ പരാതി ഹോസ്റ്റലിന്‍റെ ചുമതലയുള്ള പട്ടികജാതി വികസന ഓഫീസര്‍ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസറെയും അറിയിച്ചു. പ്രീമെട്രിക് ഹോസ്റ്റലിന്റെ നടത്തിപ്പു ചുമതല ബ്ലോക്ക് പഞ്ചായത്തിനാണ്.

കുറ്റക്കാരിയായ ജീവനക്കാരിയെ മാറ്റണമെന്ന് കാണിച്ച് 10-6-2016ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കിയ കത്തു നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പട്ടികജാതി വികസന വകുപ്പ് തയ്യാറായില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം പറയുന്നു.

TAGS :

Next Story