Quantcast

മുതലപ്പൊഴി തുറമുഖം മത്സ്യത്തൊഴിലാളികളുടെ അപകടക്കെണിയാവുന്നു

MediaOne Logo

Jaisy

  • Published:

    23 April 2018 6:40 AM GMT

മുതലപ്പൊഴി തുറമുഖം മത്സ്യത്തൊഴിലാളികളുടെ അപകടക്കെണിയാവുന്നു
X

മുതലപ്പൊഴി തുറമുഖം മത്സ്യത്തൊഴിലാളികളുടെ അപകടക്കെണിയാവുന്നു

നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്

തിരുവനന്തപുരം മുതലപ്പൊഴി തുറമുഖം മത്സ്യത്തൊഴിലാളികളുടെ അപകടക്കെണിയാവുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ അപാകതകളെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പറയുന്നതല്ലാതെ തുറമുഖ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മുതലപ്പൊഴിയില്‍ മരിച്ചത് നാല് മത്സ്യത്തൊഴിലാളികള്‍. രണ്ട് വര്‍ഷത്തിനിടെ 20 പേര്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബോട്ടും വലയും തകര്‍ത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വേറെ പൊഴിമുഖത്ത് ബോട്ടുകള്‍ തിരയില്‍പെട്ട് മറിയുന്നത് ഇവിടെ പതിവായിരിക്കുന്നു. മണലടിഞ്ഞ് ആഴം കുറഞ്ഞതാണ് ഇവിടെ തിര ശക്തമാകാന്‍ കാരണം. ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടിയാല്‍ പ്രശ്നം ഒരളവ് വരെ പരിഹരിക്കാമെന്നാണ് പുനൈ വാട്ടര്‍ റിസര്‍ച്ച് സ്റ്റേഷനിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്.

തുറമുഖം വന്ന ശേഷം തീരത്തിന്റെ ഒരു വശത്ത് കര ഉയര്‍ന്നതും മറുവശത്ത് കടല്‍ കയറിയതും മൂലം കാലം തെറ്റിയുള്ള കടല്‍ക്ഷോഭവും പതിവാണ്. ശാശ്വത പരിഹാരമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കൃത്യമായ ഇടവേളകളില്‍ ഡ്രഡ്ജിങ്, രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് സേവനം, നഷ്ടപരിഹാരം എന്നിവ അവരുടെ അടിയന്തര ആവശ്യങ്ങളും.

TAGS :

Next Story