Quantcast

നടിയെ അക്രമിച്ച കേസ്; നേരത്തെ ചോദ്യം ചെയ്തവര്‍ വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്

MediaOne Logo

Jaisy

  • Published:

    24 April 2018 4:41 AM IST

അതേസമയം പള്‍സര്‍ സുനിയുടെ അമ്മയുടെയും ബന്ധുവിന്റെയും മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി

നടിയെ അക്രമിച്ച കേസില്‍ നേരത്തെ ചോദ്യം ച‌െയ്തവര്‍ക്ക് വീണ്ടും ഹാജരാവണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. അതേസമയം പള്‍സര്‍ സുനിയുടെ അമ്മയുടെയും ബന്ധുവിന്റെയും മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. അഭിഭാഷകര്‍ക്ക് അടക്കം നല്‍കുന്ന തുകയെക്കുറിച്ചാണ് ചോദിച്ചതെന്ന് അമ്മ ശോഭന പറഞ്ഞു.

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവ് കണ്ടെത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് അന്വേഷണ സംഘം. പള്‍സര്‍ സുനിയുടെ സാമ്പത്തിക സ്രോതസിനെപ്പറ്റി വിവരം തേടിയാണ് അമ്മയെ വീണ്ടും ചോദ്യം ചെയ്ത്. ആലുവ പൊലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ഇതോടൊപ്പം സുനിയുടെ ബന്ധവായ വിഷ്ണുവിനെയും ചോദ്യം ചെയ്തു. പള്‍സര്‍ സുനി ഫോണില്‍ വിളിച്ചിരുന്നതിന്റെ വിവരങ്ങളാണ് വിഷ്ണുവില്‍ നിന്ന് തേടിയ‍ത്. ദിലിപിനെ പ്രതിയാക്കിയതിന് ശേഷമുള്ള ഗൂഢാലോചനക്കോസിലെ കുറ്റപത്രമാണ് ഇപ്പോള്‍ തയ്യാറാകുന്നത്. ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകാന്‍ കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കിയത് കുറ്റപത്രം വൈകാനുള്ള സാധ്യതയായി വിലയിരുത്തപ്പെടുന്നുണ്ട്.

TAGS :

Next Story