Quantcast

എംഎല്‍എയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം

MediaOne Logo

Sithara

  • Published:

    25 April 2018 1:19 AM IST

എംഎല്‍എയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം
X

എംഎല്‍എയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം

ബിജെപി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് സിപിഎമ്മിന്റെ സമരം

സി കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. ഡിവൈഎഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.

പയ്യന്നൂരിലെ ബിജെപി പ്രവർത്തകൻ സി കെ രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധിച്ചാണ് സിപിഎമ്മിന്റെ ഉപരോധ സമരം. രാവിലെ 9 മണിയോടെ പയ്യന്നൂർ എംഎൽഎ സി കൃഷ്ണൻ, ഏരിയ സെക്രട്ടറി ടി ഐ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് സ്റ്റേഷന്റെ വരാന്തയിൽ കുത്തിയിരിക്കുകയായിരുന്നു. മറ്റൊരു സംഘം സ്റ്റേഷൻ ഗെയിറ്റിലും ഉപരോധം തീർത്തു. സിപിഐം ജില്ലാ സെക്രട്ടറി പി ജയരാജൻ അൽപ്പ സമയത്തിനകം സമരം ഉദ്ഘാടനം ചെയ്യും. പയ്യന്നൂരിൽ കഴിഞ്ഞ മാസമുണ്ടായ ഇരട്ടക്കൊലപാതകം മുതലാണ് സിപിഎം നേതൃത്വം പോലീസിനെതിരെ തിരിഞ്ഞത്. പോലീസിനെതിരായ പാർട്ടിയുടെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി തന്നെ കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിനെതിരെ പ്രവർത്തകരും നേതാക്കളും പ്രത്യക്ഷ സമരത്തിനിറങ്ങിയതെന്നതും ശ്രദ്ധേയമാണ്.

എന്നാൽ പോലീനെതിരായ സമരത്തിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത് ജില്ലാ പോലീസ് മേധാവിയെയാണന്നാണ് സൂചന. പയ്യന്നൂർ കൊലപാതവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോഴും ഇടത് അനുകൂല സംഘടനയിൽ പെട്ട പോലീസുകാരുടെ സ്ഥലം മാറ്റ വിഷയത്തിലും സിപിഎം എസ്‍പിക്കെതിരെ രംഗത്തെത്തിയിരുന്നു.

TAGS :

Next Story