Quantcast

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി

MediaOne Logo

Sithara

  • Published:

    25 April 2018 4:27 AM IST

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി
X

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി

സന്നിധാനത്ത് നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.

ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ചാലക്കുടി കൊടകര അഴകത്ത് മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. കൊല്ലം മൈനാഗപ്പള്ളി വരിക്കം ഇല്ലത്തെ അനീഷ് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും.

ഉഷപൂജക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. ഹൈക്കോടതി നിരീക്ഷണത്തിലായിരുന്നു നറുക്കെടുപ്പ്.

പന്തളം കൊട്ടാരത്തിലെ പ്രതിനിധി സൂര്യ വര്‍മ്മ ശബരിമല മേല്‍ശാന്തിയുടെയും ഹൃദ്യ വര്‍മ മാളികപ്പുറം മേല്‍ശാന്തിയുടെയും നറുക്കെടുത്തു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമായതെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രതികരിച്ചു. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രയാര്‍ ഗോപാലകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story