Quantcast

ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച ആര്‍എസ്എസുകാര്‍ക്കായി അന്വേഷണം

MediaOne Logo

admin

  • Published:

    24 April 2018 3:21 PM IST

ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച ആര്‍എസ്എസുകാര്‍ക്കായി അന്വേഷണം
X

ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച ആര്‍എസ്എസുകാര്‍ക്കായി അന്വേഷണം

ഒറ്റപ്പാലത്ത് മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയതും വധഭീഷണി മുഴക്കിയതും ആര്‍എസ്എസ് ജില്ലാപ്രചാരക് വിഷ്ണുവിന്റെ നേതൃത്വത്തിലുളള സംഘം

ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമെന്ന് പൊലീസ്. വട്ടിയൂര്‍ക്കാവ് സ്വദേശിയും ആര്‍എസ്എസ് ജില്ലാ പ്രചാരകുമായ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

മൂന്ന് കേസുകളില്‍ കൂടി പ്രതിയാണ് വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു. 2 എണ്ണം വട്ടിയൂര്‍ക്കാവ് ഒരെണ്ണം ഞാറക്കലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസുകാരെ ആക്രമിച്ചു എന്നതാണ് ഞാറക്കലുള്ള കേസ്. കഴിഞ്ഞ 2 വര്‍ഷമായി ആര്‍എസ്എസ് ജില്ലാ പ്രചാരകായി പ്രവര്‍ത്തിക്കുകയാണ് വിഷ്ണു. നെല്ലായ സ്വദേശികളായ സുബ്രഹ്മണ്യന്‍, കൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരുടെ വീടുകളിലും ചെറുപ്പളശ്ശേരി ഭാഗത്തും പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതികള്‍ ജില്ലവിട്ടു എന്നാണ് സൂചന. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

TAGS :

Next Story