Quantcast

ഉമ്പായിയുടെ ആത്മകഥ രാഗം ഭൈരവി പ്രകാശനം ചെയ്തു

MediaOne Logo

Subin

  • Published:

    25 April 2018 4:16 PM GMT

ഉമ്പായിയുടെ ആത്മകഥ രാഗം ഭൈരവി പ്രകാശനം ചെയ്തു
X

ഉമ്പായിയുടെ ആത്മകഥ രാഗം ഭൈരവി പ്രകാശനം ചെയ്തു

കുട്ടിക്കാലം മുതല്‍ ഇതു വരെ പിന്നിട്ട വഴികളെ 36 അധ്യായങ്ങളിലായി ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ഗസലുകള്‍ ചിട്ടപ്പെടുത്തിയ ഭൈരവി രാഗത്തിന്റെ പേര് തന്നെ പുസ്‌കത്തിന് നല്‍കി.

ഗസല്‍ സംഗീതകാരന്‍ ഉമ്പായിയുടെ ആത്മകഥ രാഗം ഭൈരവി കൊച്ചിയില്‍ പ്രകാശനം ചെയ്തു. അസാധാരണമായ വശ്യഭംഗിയുള്ള ഗസലുകളാണ് ഉമ്പായിയുടേതെന്ന് പുസ്തകം പ്രകാശനം ചെയ്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ദാരിദ്രം പിടിച്ചുലച്ച ജീവിതത്തെ അസാധാരണമായ മനസ്സാനിധ്യം കൊണ്ട് കീഴടക്കിയാണ് ഗസല്‍ സംഗീതകാരന്‍ ഇബ്രാഹിം എന്ന ഉമ്പായി നടന്ന് കയറിയത്. നാടാണ് തന്റെ സര്‍ഗ്ഗവാസനക്ക് കരുത്തായതെന്ന് രാഗം ഭൈരവിയില്‍ ഉമ്പായി കുറിക്കുന്നു. കുട്ടിക്കാലം മുതല്‍ ഇതു വരെ പിന്നിട്ട വഴികളെ 36 അധ്യായങ്ങളിലായി ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ഗസലുകള്‍ ചിട്ടപ്പെടുത്തിയ ഭൈരവി രാഗത്തിന്റെ പേര് തന്നെ പുസ്‌കത്തിന് നല്‍കി.

പ്രണയത്തേയും വിരഹത്തെയും ശ്രോതാക്കളിലേക്ക് എത്തിക്കാന്‍ ഉമ്പായിയുടെ ഗസലുകള്‍ക്ക് കഴിഞ്ഞെന്ന് പുസ്തകം പ്രകാശനം ചെയ്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കെ വി തോമസ് എംപിക്ക് കൈമാറിയാണ് രാഗം ഭൈരവിയുടെ പ്രകാശനം നടത്തിയത്.

TAGS :

Next Story