Quantcast

സംസ്ഥാന പാതകളുടെ പദവി മാറ്റുന്നതിനെതിരെ സുധീരന്‍ നിയമനടപടിക്ക്

MediaOne Logo

Jaisy

  • Published:

    25 April 2018 6:01 PM IST

സംസ്ഥാന പാതകളുടെ പദവി മാറ്റുന്നതിനെതിരെ  സുധീരന്‍ നിയമനടപടിക്ക്
X

സംസ്ഥാന പാതകളുടെ പദവി മാറ്റുന്നതിനെതിരെ സുധീരന്‍ നിയമനടപടിക്ക്

പാതയോരത്തെ മദ്യവില്പന നിരോധിച്ച സുപ്രിം കോടതി വിധി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ നിലപാട്

സംസ്ഥാന പാതകളുടെ പദവി മാറ്റുന്ന നടപടിക്കെതിരെ വി.എം സുധീരന്‍ നിയമനടപടിക്ക്. പാതയോരത്തെ മദ്യവില്പന നിരോധിച്ച സുപ്രിം കോടതി വിധ മറികടക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടിയെന്നാരോപിച്ചാണ് നടപടി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സുധീരന്‍ നോട്ടീസ് അയച്ചു. അതേ സമയം സംസ്ഥാന പാതകളുടെ പദവി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിട്ടില്ലെന്നും പാതകളുടെ പദവി സംബന്ധിച്ച അവ്യക്തത പരിഹരിക്കുകയാണ് ചെയ്തതെന്നും എക്സൈസ് മന്ത്രി പ്രതികരിച്ചു.

പാതയോരത്തെ മദ്യവില്പന നിരോധിച്ച സുപ്രിം കോടതി മറികടക്കാന്‍ പാതകളുടെ പദവിമാറ്റം സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് സുധീരന്‍ ആരോപിക്കുന്നത്. കരമന കളിയിക്കാവിള ഉള്‍പ്പെടെയുള്ള സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കിയ നടപടി സുധീരന്‍ ഉദാഹരിക്കുന്നു. സുപ്രിം കോടതി ഉത്തരവ് അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. അതിനാല്‍ നടപടി തിരുത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യ കേസ് നല്‍കുമെന്ന് കാണിച്ചാണ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, എക്സൈസ് കമ്മീഷണര്‍, പൊതുമരാമത്ത് സെക്രട്ടറി എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ പാതകളുടെ പദവി സര്‍ക്കാര്‍ മാറ്റിയില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ നിലപാട്. ഹൈകോടതിയില്‍ നിന്നുണ്ടായ അനുകൂല വിധികളും എക്സൈസ് മന്ത്രി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പാതകളുടെ പദവി മാറ്റത്തില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് സുധീരന്റെ പ്രതീക്ഷ.

TAGS :

Next Story