Quantcast

കേരളം പനിക്കിടക്കയില്‍; രോഗികള്‍ തറയില്‍

MediaOne Logo

Khasida

  • Published:

    25 April 2018 8:45 PM GMT

കേരളം പനിക്കിടക്കയില്‍; രോഗികള്‍ തറയില്‍
X

കേരളം പനിക്കിടക്കയില്‍; രോഗികള്‍ തറയില്‍

പനി ബാധിച്ച് കിടത്തി ചികിത്സക്ക് വിധേയമായ പലരും മറ്റ് പല അസുഖങ്ങള്‍ക്കും കൂടി ചികിത്സ തേടേണ്ട അവസ്ഥയിലാണ് ഇപ്പോള്‍

പനി പടര്‍ന്ന് പിടിക്കുമ്പോഴും ആരോഗ്യവകുപ്പിന്‍റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, ജനറല്‍ ആശുപത്രിയിലും തറയില്‍ കിടത്തിയാണ് രോഗികളെ ചികിത്സിക്കുന്നത്. പനി ബാധിച്ച് കിടത്തി ചികിത്സക്ക് വിധേയമായ പലരും മറ്റ് പല അസുഖങ്ങള്‍ക്കും കൂടി ചികിത്സ തേടേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. മീഡിയാവണ്‍ അന്വേഷണം...

രോഗികള്‍ ഒഴുകി എത്തുമ്പോഴും കൂടുതല്‍ പനി വാര്‍ഡുകള്‍ തുറക്കാനുള്ള ഒരു നടപടിയും മിക്ക സര്‍ക്കാര്‍ ആശുപത്രികളിലുമില്ല തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒരു ബെഡ്ഡില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ കിടന്ന് നിറഞ്ഞതിന് ശേഷം ബെഞ്ചിലാണ് ബാക്കിയുള്ളവരുടെ കിടപ്പ്. അതും കിട്ടാത്തവര്‍ തറയില്‍ കിടക്കുന്നു. ഇതില്‍ പ്രായമായ മിക്കവര്‍ക്കും പല പല അസുഖങ്ങള്‍ ഉണ്ട്. കുറച്ച് ദിവസമായി തറയില്‍ കിടക്കുന്നത് കൊണ്ട് നടുവേദന പിടിച്ചവരേയും കണ്ടു. അസൌകര്യങ്ങളുടെ കണക്ക് ഇനിയും കുറേ ഉണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷം പനിമരണങ്ങള്‍ റിക്കോര്‍ഡിലേക്ക്. ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് 166 പേര്‍ മരിച്ചു. പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഈ വര്‍ഷമാണ്. 36 പേ​ർ​ക്കാ​ണ്​ ഞാ​യ​റാ​ഴ്​​ച ഡെ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രാ​ൾ​ക്കും ആ​ല​പ്പു​ഴ​യി​ൽ എ​ട്ടു​പേ​ർ​ക്കും തൃ​ശൂ​രി​ൽ 26 പേ​ർ​ക്കും ഞാ​യ​റാ​ഴ്​​ച ഡെ​ങ്കി സ്​​ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​രി​ൽ ഒ​രാ​ൾ​ക്ക്​ മ​ലേ​റി​യ ക​ണ്ടെ​ത്തി. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 174 പേ​ർ ചി​കി​ത്സ​തേ​ടി. അ​തി​ൽ 48 ​പേ​ർ ത​ലസ്ഥാ​ന ജി​ല്ല​യി​ലാ​ണ്.

കൂ​ടാ​തെ അ​ഞ്ചു​പേ​ർ​ എ​ച്ച് 1എ​ൻ 1ബാ​ധി​ച്ചും ചി​കി​ത്സ ​തേ​ടി. എ​റ​ണാ​കു​ള​ത്ത്​ നാ​ലു​പേ​ർ​ക്കും വ​യ​നാ​ട്ടി​ൽ​ ഒ​രാ​ൾ​ക്കു​മാ​ണ്​ എ​ച്ച് 1എ​ൻ 1സ്ഥി​രീ​ക​രി​ച്ച​ത്. പ​ക​ർ​ച്ച​പ്പ​നി റി​പ്പോ​ർ​ട്ടിംഗിലും കാ​ര്യ​മാ​യ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി 8010 പേ​ർ പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ​തേ​ടി. അ​തി​ൽ 375 പേ​രെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

TAGS :

Next Story