Quantcast

നഴ്സുമാരുടെ ശമ്പള വര്‍ധനവിന് അംഗീകാരം

MediaOne Logo

Sithara

  • Published:

    25 April 2018 6:00 PM IST

നഴ്സുമാരുടെ ശമ്പള വര്‍ധനവിന് അംഗീകാരം
X

നഴ്സുമാരുടെ ശമ്പള വര്‍ധനവിന് അംഗീകാരം

ലേബര്‍ കമ്മീഷണര്‍ തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് തൊഴില്‍ സെക്രട്ടറിക്ക് കൈമാറും. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ ശമ്പള പരിഷ്കരണം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.

നഴ്സുമാരുടെ ശമ്പള വര്‍ധനവിന് അംഗീകാരമായി. മറ്റ് ജീവനക്കാരുടെ ശമ്പള വര്‍ധനവും നടപ്പാക്കും. ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന മിനിമം വേതന സമിതി യോഗത്തില്‍ ചില മാനേജ്മെന്റുകള്‍ വിയോജിപ്പ് അറിയിച്ചിരുന്നു. പരിഷ്കരണം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നായിരുന്നു മാനേജ്മെന്‍റുകളുടെ വാദം. ഈ വിയോജിപ്പുകളോടെയാണ് ശമ്പള വര്‍ധനവിന് സമിതി അംഗീകാരം നല്‍കിയത്.

ലേബര്‍ കമ്മീഷണര്‍ തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് തൊഴില്‍ സെക്രട്ടറിക്ക് കൈമാറും. സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ ശമ്പള പരിഷ്കരണം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.

TAGS :

Next Story