കാഞ്ഞങ്ങാട് ഏഴു വയസുകാരിയെ 62 കാരന്‍ പീഡിപ്പിച്ചു
ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ രവീന്ദ്രനാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം
കാഞ്ഞങ്ങാട് ഏഴു വയസുകാരിയെ അയല്‍വാസിയായ 62 കാരന്‍ പീഡിപ്പിച്ചു. ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ രവീന്ദ്രനാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പീഡനത്തെ കുറിച്ച് ചൊവ്വാഴ്ച കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അയല്‍വാസിയായ രവീന്ദ്രന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതു സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Adjust Story Font
16

