Quantcast

ദേവികുളത്ത് ദേവസ്വം ബോര്‍ഡും സ്ഥലം കൈയ്യേറി

MediaOne Logo

Subin

  • Published:

    26 April 2018 11:46 PM IST

ദേവികുളത്ത് ദേവസ്വം ബോര്‍ഡും സ്ഥലം കൈയ്യേറി
X

ദേവികുളത്ത് ദേവസ്വം ബോര്‍ഡും സ്ഥലം കൈയ്യേറി

ഈ സ്ഥലം റവന്യൂ വകുപ്പിന്റേതാണെന്നും ഇത് വിട്ടുകൊടുക്കേണ്ടതില്ലെന്നും കാണിച്ച് 19/02/2014 ല്‍ അന്നത്തെ ജില്ലാ കളക്റ്റര്‍ ദേവികുളം സബ്ബ് കളക്റ്റര്‍ ഓഫീസിന് കത്തു നല്‍കിയിരുന്നു.

ദേവികുളത്ത് സബ്ബ് കളക്റ്ററുടെ ഓഫീസിനു മുന്‍പില്‍ ദേവസ്വം ബോര്‍ഡ് കൈയ്യേറിയത് ഇരുപത്തി ഒന്ന് ഹെക്റ്റര്‍ ഭൂമി. കൈയ്യേറിയ ഭൂമിക്കു ചുറ്റും കമ്പിവേലിയും ബോര്‍ഡും സ്ഥാപിച്ചു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാന്‍ ആവിശ്യപ്പെട്ടിട്ടും നല്‍കിയില്ലയെന്ന് വിവരാവകാശ രേഖകള്‍.

ദേവികുളത്ത് കെ.ഡി.എച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ ഇരുപത് ബാര്‍ ഒന്നില്‍ സ്ഥിതിചെയ്യുന്ന ദേവസ്വം ബോര്‍ഡ് ക്ഷേത്രമാണ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. 13/02/2014ല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലം അളന്ന് തിട്ടപെടുത്തുകയും സര്‍ക്കാര്‍ ഭൂമിയാണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. 2009 ല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കണമെന്ന് ആവിശ്യപ്പെട്ട് റവന്യൂ വകുപ്പ് ദേവസ്വംബോര്‍ഡ് ഭൂസംരക്ഷണവിഭാഗം ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് കത്തുനല്‍കിയിരുന്നു.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഈ സ്ഥലം തങ്ങളുടേതാണെന്ന് കാണിക്കുന്ന ഒരു രേഖകളും ഇതുവരെ ഹാജരാക്കിയിട്ടുമില്ല. ഈ സ്ഥലം വിട്ടുനല്‍കണമെന്ന് ആവിശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് 2008 ല്‍ കോടതിയെ സമീപിച്ചിരുന്നു. കോടതിയിലും രേഖകള്‍ ഹാജരാക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ല. ഈ സ്ഥലം റവന്യൂ വകുപ്പിന്റേതാണെന്നും ഇത് വിട്ടുകൊടുക്കേണ്ടതില്ലെന്നും കാണിച്ച് 19/02/2014 ല്‍ അന്നത്തെ ജില്ലാ കളക്റ്റര്‍ ദേവികുളം സബ്ബ് കളക്റ്റര്‍ ഓഫീസിന് കത്തു നല്‍കിയിരുന്നു.

ക്ഷേത്രം സ്ഥിതിചെയ്യുന്ന 12.9 ഹെക്റ്റര്‍ സ്ഥലവും ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സകൂള്‍ സ്ഥിതിചെയ്യുന്ന 9.64 ഹെക്ടര്‍ സ്ഥലവും, ചുറ്റുമുള്ള മലയും ദേവസ്വം ബോര്‍ഡ് കൈയ്യേറി മതില്‍കെട്ടി തിരിച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് ദേവസ്വംബോര്‍ഡ് ഗസ്റ്റ് ഹൗസും പ്രവര്‍ത്തിക്കുന്നു.

TAGS :

Next Story