Quantcast

മഴയില്ല, മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍

MediaOne Logo

Subin

  • Published:

    26 April 2018 10:47 PM IST

മഴയില്ല, മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍
X

മഴയില്ല, മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍

തടയണകളും റഗുലേറ്ററുകളും അടിയന്തരമായി റിപ്പയര്‍ ചെയ്യും. ആവശ്യമായിടങ്ങളില്‍ താത്കാലിക തടയണകള്‍ നിര്‍മ്മിക്കും. കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കി പരമാവധി മഴവെള്ളം സംഭരിക്കാനും പദ്ധതിയുണ്ട്.

മഴയുടെ കുറവ് മൂലം സംസ്ഥാനം നേരിടാന്‍ പോകുന്ന ഗുരുതര പ്രതിസന്ധി ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍. സീസണില്‍ ഇനി ലഭിക്കുന്ന മഴവെള്ളം ശാസ്ത്രീയമായി സംഭരിക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി. ജലം കരുതലോടെ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും പരിപാടിയുണ്ട്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ആഗസ്ത് 7 വരെ മഴയുടെ ലഭ്യതയില്‍ 27 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പ്രധാന അണക്കെട്ടുകളുള്ള ഇടുക്കി ജില്ലയിലെ മഴയുടെ കുറവ് ആശങ്കപ്പെടുത്തുന്നതാണ്. 36 ശതമാനമാണ് കുറവ്. വയനാട്ടില്‍ കിട്ടേണ്ടതിന്റെ പാതി പോലുമില്ല. 42 ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്.

ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഈ കുറവ് നികത്തക്കവിധം നല്ല മഴകിട്ടിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. അടുത്ത മൂന്നാഴ്ച സാമാന്യം നല്ല മഴകിട്ടുമെന്നാണ് കണക്കുകൂട്ടല്‍. ഈ വെള്ളം പരമാവധി ശേഖരിക്കുകയാണ് കര്‍മ്മ പദ്ധതികളുടെ ലക്ഷ്യം. ഇതിനായി ദൗത്യ സേനകള്‍ക്കും രൂപം നല്‍കി. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി മഴവെള്ള സംരക്ഷണമാണ് പ്രധാന പരിപാടി.

തടയണകളും റഗുലേറ്ററുകളും അടിയന്തരമായി റിപ്പയര്‍ ചെയ്യും. ആവശ്യമായിടങ്ങളില്‍ താത്കാലിക തടയണകള്‍ നിര്‍മ്മിക്കും. കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കി പരമാവധി മഴവെള്ളം സംഭരിക്കാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ റവന്യു, വൈദ്യുതി, ധനമന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനങ്ങള്‍.

മഴവെളളം സംഭരിക്കേണ്ടതിനെക്കുറിച്ചും മിതവ്യയം പാലിക്കേണ്ടതിനെക്കുറിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദുരന്തനിവാരണ അതോറിറ്റിയെയും ചുമതലപ്പെടുത്തി.

TAGS :

Next Story