ബയോളജിസ്റ്റുമാരുടെ തസ്തികയില്‍ ആളില്ലാത്തത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

ബയോളജിസ്റ്റുമാരുടെ തസ്തികയില്‍ ആളില്ലാത്തത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്ലാത്തത് പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിനുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്...
സംസ്ഥാനത്ത് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്ത്തനങ്ങളെ ബാധിക്കുന്നു.ബയോളജിസ്റ്റുമാരുടേയും എന്ഡമോളജിസ്റ്റുമാരുടേയും തസ്തികകള്‍ പലയിടത്തും ഒഴിഞ്ഞു കിടക്കുന്നതാണ് പ്രധാന പ്രശ്നം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്ലാത്തത് പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിനുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മലേറിയ അടക്കമുളള കൊതുകു ജന്യരോഗങ്ങള്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉദ്യോഗസ്ഥരില്ലെന്നതാണ് പുതിയ പ്രതിസന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ബയോളജിസ്റ്റ് തസ്തിക അഞ്ചു ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുകയാണ്. കാസര്‍കോട് കണ്ണൂര്‍ വയനാട്, മലപ്പുറം പത്തനം തിട്ട ജില്ലകളിലാണ് ബയോളജിസ്റ്റ് തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. കോഴിക്കോട് സീനിയര്‍ ബയോളജിസ്റ്റ് തസ്തികയിലും ആളില്ല. ഇതിനു പുറമേയാണ് നൂറിലധികം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍.
സീനിയോറിറ്റിലിസ്റ്റുമായി ബന്ധപ്പെട്ട് കേസു നടക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. എന്നാല്‍ സ്ഥാനക്കയറ്റത്തിന് കേസ് തടസമാകരുതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ജീവനക്കാരുടെ വാദം. അസിസ്റ്റന്‍റ് എന്‍ഡമോളജിസ്റ്റിന്‍റെയും മലേറിയ ഓഫീസറുടേയും തസ്തികകളും വിവിധ ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
Adjust Story Font
16

