Quantcast

ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

MediaOne Logo

Sithara

  • Published:

    26 April 2018 6:28 AM GMT

ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം
X

ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം

എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാളിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ വിളിച്ച യോഗത്തില്‍ സംഘര്‍ഷം. അങ്കമാലി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പാരന്‍സിയുടെ യോഗമാണ് കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ തടസപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദ്ദിനാളിനെ എതിര്‍ക്കുന്ന ഒരു വിഭാഗം വൈദികരും വിശ്വാസികളും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചിരുന്നു. ഭൂമിയിടപാട് വിഷയത്തില്‍ സാമ്പത്തിക ക്രമക്കേടും സഭാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നും അതിനാല്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ പദവിയൊഴിയണമെന്ന നിലപാടാണ് സംഘടനയ്ക്കുള്ളത്. ഭൂമിയിടപാട് വിഷയത്തിലെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അങ്കമാലി സുബോധന പാസ്റ്ററല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗം തള്ളിക്കയറി പ്രതിഷേധിക്കുകയായിരുന്നു

ഇതോടെ യോഗ സംഘാടകര്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി. ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സഭയുടെ ഔദ്യോഗിക കേന്ദ്രങ്ങള്‍ വൈദികരടക്കം ചേര്‍ന്ന് സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധിച്ചതെന്ന് യോഗം തടസപ്പെടുത്തിയവര്‍ പറഞ്ഞു

അതേസമയം ഭൂമിയടപാട് വിഷയത്തില്‍ കര്‍ശന നടപടിയാവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആര്‍ച്ച് ഡയസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പാരന്‍സി പ്രതിനിധികള്‍ അറിയിച്ചു.

TAGS :

Next Story