Quantcast

കുടിവെള്ളപ്രശ്‌നം പ്രചരണായുധമാക്കി വിഎസിനെ വീഴ്ത്താന്‍ യുഡിഎഫും ബിജെപിയും

MediaOne Logo

admin

  • Published:

    27 April 2018 11:45 AM IST

കുടിവെള്ളപ്രശ്‌നം പ്രചരണായുധമാക്കി വിഎസിനെ വീഴ്ത്താന്‍ യുഡിഎഫും ബിജെപിയും
X

കുടിവെള്ളപ്രശ്‌നം പ്രചരണായുധമാക്കി വിഎസിനെ വീഴ്ത്താന്‍ യുഡിഎഫും ബിജെപിയും

നടപ്പാക്കിയ പദ്ധതികള്‍ കുടുംബയോഗങ്ങളില്‍ വിശദീകരിച്ചാണ് ആക്ഷേപങ്ങളുടെ മുനയൊടിക്കാന്‍ വിഎസിന്റെ ശ്രമങ്ങള്‍...

മലമ്പുഴയില്‍ കുടിവെള്ള പ്രശ്‌നം മുഖ്യ പ്രചരണായുധമാക്കി വിഎസ് അച്യുതാന്ദന്റെ വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും ബിജെപിയും. ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കേണ്ടത് വലിയ ആവശ്യമാണെന്നിരിക്കേ ആരോപണങ്ങളെ ഗൗരവത്തോടെയാണ് വിഎസ് നേരിടുന്നത്.

നടപ്പിലാക്കിയ പദ്ധതികള്‍ കുടുംബയോഗങ്ങളില്‍ വിശദീകരിച്ചാണ് ആക്ഷേപങ്ങളുടെ മുനയൊടിക്കാന്‍ വിഎസിന്റെ ശ്രമങ്ങള്‍. സംസ്ഥാത്ത് ഏറ്റവും വലിയ ജലസംഭരണികളിലൊന്നുള്ള പ്രദേശം. എന്നാല്‍ നാട്ടുകാര്‍ക്ക് കുടിവെള്ളമില്ല. നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളുന്ന മലമ്പുഴയില്‍ ഈ പ്രചാരണം ഏറ്റവും വലിയ ആയുധമാണെന്ന് ബിജെപിയും യുഡിഎഫും ഒരേപോലെ കരുതുന്നു.

എന്നാല്‍ ആരോപണങ്ങളെ അതേ ചൂടോടെ നേരിടുകയാണ് വിഎസും അണികളും. കുടിവെള്ള പ്രശ്‌നമുള്ള മേഖലകളിലെല്ലാം ആദ്യ ഘട്ടത്തില്‍ തന്നെ കുടുംബസംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നു. ഇത്തവണ മലമ്പുഴയില്‍ കുറച്ചു ദിവസങ്ങള്‍ മാത്രം തങ്ങാനായിരുന്നു വിഎസിന്റെ മുന്‍ തീരുമാനം. എതിരാളികളുടെ പ്രചരണ പരിപാടികള്‍ ഗൗരവത്തിലെടുത്താണ് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ചിലവഴിക്കാന്‍ വിഎസ് തീരുമാനമെടുത്തത്.

TAGS :

Next Story