Quantcast

കോഴിക്കോടിനെ കൈയിലെടുത്ത് ട്രാന്‍സ്ജെന്‍റേഴ്സിന്‍റെ കലാസാംസ്കാരിക മേള

MediaOne Logo

Muhsina

  • Published:

    27 April 2018 9:20 PM GMT

കോഴിക്കോടിനെ കൈയിലെടുത്ത് ട്രാന്‍സ്ജെന്‍റേഴ്സിന്‍റെ കലാസാംസ്കാരിക മേള
X

കോഴിക്കോടിനെ കൈയിലെടുത്ത് ട്രാന്‍സ്ജെന്‍റേഴ്സിന്‍റെ കലാസാംസ്കാരിക മേള

ട്രാന്‍സ് ജെന്‍റേഴ്സിനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുനര്‍ജനി കള്‍‌ച്ചറല്‍ സെന്‍ററിന്‍റെ നേതൃത്വത്തിലാണ് ചമയം 2017 എന്ന പേരില്‍..

കോഴിക്കോടിനെ കൈയിലെടുത്ത് ട്രാന്‍സ്ജെന്‍റേഴ്സിന്‍റെ കലാസാംസ്കാരിക മേള. ട്രാന്‍സ്ജെന്‍റേഴ്സിനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുനര്‍ജനി കള്‍‌ച്ചറല്‍ സെന്‍ററിന്‍റെ നേതൃത്വത്തിലാണ് ചമയം 2017 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപെട്ടവര്‍.. പൊതു വേദികളില്‍ അധികം ഇടം കിട്ടാത്തവര്‍.. കോഴിക്കോട് ചമയം വേദിയില്‍ അവരൊന്നിച്ചു. ട്രാന്‍സെജെന്‍റേഴ്സിനായി വിവിധ കലാപരിപാടികളാണ് ഇവിടെ ഒരുക്കിയത്. ആടിയും പാടിയും അവര്‍ സദസിനെ കൈയിലെടുത്തു. ഇരുനൂറോളം പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.

TAGS :

Next Story