Quantcast

ഉമ്മന്‍ചാണ്ടിക്കും വിഎസ് ശിവകുമാറിനുമെതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

MediaOne Logo

admin

  • Published:

    28 April 2018 12:14 AM IST

ഉമ്മന്‍ചാണ്ടിക്കും വിഎസ് ശിവകുമാറിനുമെതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും
X

ഉമ്മന്‍ചാണ്ടിക്കും വിഎസ് ശിവകുമാറിനുമെതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

മുന്‍ കെ.പി.സി.സി അംഗം അഗസ്റ്റിന്റെ മകള്‍ ഫല്‍വര്‍ അഗസ്റ്റിന് വഴി വിട്ട് സഹായം നല്‍കിയെന്നാണ് കേസ്. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനുമെതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മുന്‍ കെ.പി.സി.സി അംഗം അഗസ്റ്റിന്റെ മകള്‍ ഫല്‍വര്‍ അഗസ്റ്റിന് വഴി വിട്ട് സഹായം നല്‍കിയെന്നാണ് കേസ്.

സേവനം തൃപ്തികരമല്ലെന്ന് കണ്ട് ആര്‍.സി.സിയില്‍ നിന്ന് നഴ്‌സിങ്ങ് സൂപ്രണ്ടായിരുന്ന ഫല്‍വര്‍ അഗസ്റ്റിനെ പുറത്താക്കിയത് ഹൈക്കോടതി ശരിവെച്ചിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഫല്‍വര്‍ അഗസ്റ്റിനെ സര്‍വീസില്‍ തിരിച്ചെടുക്കുകയും പുറത്ത് നിന്ന കാലയളിലെ ആനൂകുല്യങ്ങള്‍ ഉള്‍പ്പടെ നല്‍കിയെന്നാണ് ആരോപണം. കേസില്‍ മുന്‍ ലോ സെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ കൂടി പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

TAGS :

Next Story