Quantcast

സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

MediaOne Logo

Jaisy

  • Published:

    28 April 2018 2:56 PM GMT

സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം
X

സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷ നടപടിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശമുന്നയിച്ചു

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാന പൊലീസ് മേധാവി ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചത് . പ്രതിപക്ഷ നടപടിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശമുന്നയിച്ചു. സഭാ നടപടികള്‍ കാര്യക്ഷമമായി നടക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായത്തിലെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അനൂപ് ജേക്കബ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത് . സംസ്ഥാനത്ത് പൊതുവിതരണ രംഗത്ത് സ്തംഭനാവസ്ഥയില്ലെന്ന് മന്ത്രി പി.തിലോത്തമന്‍ മറുപടി നല്‍കി .

TAGS :

Next Story