Quantcast

വിര്‍ച്വല്‍ പബ്ലിഷിംഗുമായി വാല്‍മീകി ബുക്സ്

MediaOne Logo

admin

  • Published:

    28 April 2018 5:45 PM GMT

വിര്‍ച്വല്‍ പബ്ലിഷിംഗുമായി വാല്‍മീകി ബുക്സ്
X

വിര്‍ച്വല്‍ പബ്ലിഷിംഗുമായി വാല്‍മീകി ബുക്സ്

വീട്ടമ്മമാര്‍, അധ്യാപകര്‍, തുടങ്ങി സാധാരണക്കാരുടെ സാഹിത്യ സൃഷ്ടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരിടം... അതും സാങ്കേതിക വിദ്യയുടെ സഹായത്തോടെ....

മൂലധനം കണ്ടെത്തലാണ് പുതിയ സംരംഭകര്‍ ‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം. എന്നാല്‍ മികച്ച ആശയമുണ്ടെങ്കില്‍ പണം മുടക്കാന്‍ എത്ര നിക്ഷേപകരെ വേണമെങ്കിലും കിട്ടുമെന്നതാണ് വാല്‍മീകി ബുക്സിന്റെ അനുഭവം. വിര്‍ച്വല്‍ പബ്ലിഷിങ് എന്ന ആശയത്തെ വിജയകരമായ സംരംഭമാക്കി മാറ്റിയ വാല്‍മീകി ബുക്സിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍- മലബാര്‍ ഗോള്‍ഡ് ഗോ കേരള.

വീട്ടമ്മമാര്‍, അധ്യാപകര്‍, തുടങ്ങി സാധാരണക്കാരുടെ സാഹിത്യ സൃഷ്ടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരിടം... അതും സാങ്കേതിക വിദ്യയുടെ സഹായത്തോടെ.... 4 ചെറുപ്പക്കാര്‍ ചേര്‍ന്നുണ്ടാക്കിയ വാല്‍മീകി ബുക്ക്സ് എന്ന വിര്‍ച്വല്‍ പബ്ലിഷേഴ്സ് കൊണ്ടുദ്ദേശിക്കുന്നത് അതാണ്.. എല്ലാവര്‍ക്കും സാഹിത്യം എന്നാണ് കമ്പനിയുടെ ആപ്തവാക്യം... ഒമ്പത് മാസം മുമ്പ് തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം ഇന്ന് വായനയുടെ പുതുലോകമാണ് സൃഷ്ഠിക്കുന്നത്..

രണ്ട് വര്‍ഷം മുമ്പാണ് വിര്‍ച്വല്‍ പബ്ലിഷിംഗ് എന്ന ആശയം ഇവരുടെ മനസിലുദിച്ചത്.. വിദ്യാര്‍ത്ഥികളായ ഈ യുവസംരഭകര്‍ക്ക് പണമായിരുന്നു മുന്നിലുള്ള ആദ്യ കടമ്പ... എന്നാല്‍ വായന വിരല്‍ത്തുമ്പിലെത്തിക്കുന്ന ബിസിനസ് ആശയത്തിന് യാക്കോബ് എന്ന കോഴിക്കോട് സ്വദേശി പണം മുടക്കാനായെത്തി.

മാര്‍ക്കറ്റിംഗ് ആയിരുന്നു അടുത്ത പ്രശ്നം.. ഓണ്‍ലൈന്‍ പബ്ലിഷിംഗ് എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിച്ചതെങ്ങനെയെന്ന് ഇവര്‍ തന്നെ പറയുന്നു

10 എഴുത്തുകാരുമായി തുടങ്ങിയ വാല്‍മീകി ബുക്ക്സില്‍ ഇന്ന് 250ഓളം എഴുത്തുകാരുണ്ട്.. മലയാളം, കന്നട ഭാഷകളിലായി 300 ബുക്കുകള്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.. പ്രാദേശിക ഭാഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാല്‍മീകി ബുക്ക്സിന്റെ ലക്ഷ്യവും പ്രചോദനം നല്‍കുന്ന ഒന്നാണ്...

വാല്‍മീകി ബുക്ക്സ് എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ആര്‍ക്കും വായനയുടെ പുതുലോകത്തെത്താം.. സൌജന്യമായും വിലകൊടുത്തും വാങ്ങാവുന്ന ബുക്കുകള്‍ ഇവിടെയുണ്ട്... നിങ്ങളുടെ സാഹിത്യസൃഷ്ഠികള്‍ സൌജന്യമായി വാല്‍മീകി ബുക്ക്സിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്യാം..

TAGS :

Next Story