Quantcast

കോൺഗ്രസ് ബന്ധം സംസ്ഥാനത്ത് പാർട്ടിക്ക് അപകടമാകുമെന്ന് സി പി എം സംസ്ഥാന സമ്മേളനം

MediaOne Logo

Khasida

  • Published:

    28 April 2018 10:09 AM GMT

കോൺഗ്രസ് ബന്ധം സംസ്ഥാനത്ത് പാർട്ടിക്ക് അപകടമാകുമെന്ന് സി പി എം സംസ്ഥാന സമ്മേളനം
X

കോൺഗ്രസ് ബന്ധം സംസ്ഥാനത്ത് പാർട്ടിക്ക് അപകടമാകുമെന്ന് സി പി എം സംസ്ഥാന സമ്മേളനം

കോൺഗ്രസ് സഹകരണത്തിൽ യെച്ചൂരിയെ തള്ളി സി പി എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ച

കോൺഗ്രസ് സഹകരണത്തിൽ യെച്ചൂരിയെ തള്ളി സി പി എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ച. കോൺഗ്രസ് ബന്ധം സംസ്ഥാനത്ത് പാർട്ടിക്ക് അപകടമാകുമെന്നായിരുന്നു ചർച്ചയിലെ പൊതു വികാരം. ഷുഹൈബ് വധത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തേയും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. സി പി ഐ മന്ത്രിമാർ മണ്ടൻമാരാണെന്നാണ് പ്രതിനിധികൾ വിമർശിച്ചത്

കോൺഗ്രസ് ബന്ധത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പൂർണമായി തള്ളിയും കാരാട്ട് ലൈനിന് ഒപ്പം നിന്നുമായിരുന്നു സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ച. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് യെച്ചൂരിയുടെ നിലപാടിനെ ചർച്ചയിൽ തള്ളിപ്പറഞ്ഞത്. കോൺഗ്രസ് ബന്ധം അധികാര രാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴിയും അപകടവുമാണെന്ന് റിയാസ് പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത മറ്റു ജില്ലകളിലെ പ്രതിനിധികളും സമാന വികാരമാണ് പങ്കുവച്ചത്. യെച്ചൂരി ലൈനിനെ ആരും പിന്തുണച്ചില്ല.

ഏറക്കുറെ സമാനമായിരുന്നു ശുഹൈബ് വധത്തിൽ കണ്ണൂർ പാർട്ടിക്കെതിരേ ഉയർന്ന വികാരവും. നേതൃത്യം അറിയാതെയാണ് കൊലപാതകം നടന്നതെങ്കിൽ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല എന്നാണ് ഒരു പ്രതിനിധി ചർച്ചയിൽ ചോദിച്ചത്.അക്രമങ്ങൾ ഇല്ലാതാക്കാൻ നേതൃത്യം ഇടപെടണമെന്നും, കണ്ണൂരിൽ ഉണ്ടാകുന്ന അക്രമങ്ങൾ സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്നുണ്ടെന്നും വിമർശമുണ്ടായി.

എന്നാൽ കീഴ്ഘടകങ്ങളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ജില്ലാ നേതൃത്വം അറിയണമെന്നില്ലന്നായിരിന്നു കണ്ണൂരിൽ നിന്നുള്ള പ്രതിനിധികൾ പ്രതിരോധിച്ചത്. സിപിഐ മന്ത്രിമാരെ തിരുമണ്ടന്മാർ എന്നായിരുന്നു ഒരു പ്രതിനിധി പരിഹസിച്ചത്. ഒരു കഴിവുമില്ലാത്തവരെയാണ് സിപിഐ മന്ത്രിമാരാക്കിയത് എന്നും വിമർശനമുണ്ടായി. മുന്നണി വിപുലീകരണമെന്ന അനിവാര്യത ചൂണ്ടിക്കാട്ടിയ ചിലർ കെ.എം മാണി അനുകൂല നിലപാടും സ്വീകരിച്ചു.

TAGS :

Next Story