Quantcast

സ്വാശ്രയ മെഡിക്കല്‍ ഫീസ്: മാനേജ്മെന്‍റ് അസോസിയേഷന്‍ കോടതിയിലേക്ക്

MediaOne Logo

Sithara

  • Published:

    2 May 2018 8:30 AM GMT

സ്വാശ്രയ മെഡിക്കല്‍ ഫീസ്: മാനേജ്മെന്‍റ് അസോസിയേഷന്‍ കോടതിയിലേക്ക്
X

സ്വാശ്രയ മെഡിക്കല്‍ ഫീസ്: മാനേജ്മെന്‍റ് അസോസിയേഷന്‍ കോടതിയിലേക്ക്

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അന്തിമ ഫീസ് നിര്‍ണയത്തെ ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അന്തിമ ഫീസ് നിര്‍ണയത്തെ ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കെഎംസിടിയുടെ ഫീസ് നിശ്ചയിച്ച രീതിയില്‍ രാജേന്ദ്രബാബു കമ്മറ്റി മുന്നോട്ട് പോയാല്‍ അംഗീകരിക്കാനാവില്ലെന്നാണ് അസോസിയേഷന്‍ നിലപാട്. സമാന നിലപാടിലാണ് എംഇഎസ് അടക്കമുള്ള മാനേജ്മെന്‍റുകളും.

ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് റെഗുലേറ്ററി കമ്മറ്റി കെഎംസിടി മെഡിക്കല്‍ കോളേജിന് മാത്രമാണ് ഇതുവരെ അന്തിമ ഫീസ് നിര്‍ണയിച്ചത്. ഈ അധ്യയന വര്‍ഷത്തില്‍ വാര്‍ഷിക ഫീസായി 480000 രൂപയാണ് കമ്മറ്റി നിശ്ചയിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് വിശദമാക്കിയ കെഎംസിടി ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫീസ് നിര്‍ണയിക്കുന്ന കമ്മറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനും രംഗത്ത് എത്തിയത്. ഇതേ നിലപാടുമായി കമ്മറ്റി മുന്നോട്ട് പോയാല്‍ കോളേജുകള്‍
അടിച്ചിടേണ്ടി വരുമെന്നാണ് അസോസിയേഷന്‍ നിലപാട്.

കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്ക് പരിശോധിച്ചാല്‍‌ ശരാശരി ആറരലക്ഷം രൂപ ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഈടാക്കായിരുന്നു. ഇതിന് താഴേക്കുള്ള ഒരു നിരക്കും അംഗീകരിക്കില്ലെന്നാണ് എംഇഎസ് നിലപാട്. ഇത്തവണ സര്‍ക്കാരുമായി ആദ്യം ഉണ്ടാക്കിയ കരാര്‍ പ്രകാരവും ആറ് ലക്ഷത്തി ഇരുപതിനായിരം രൂപ വാര്‍ഷിക ഫീസായി അംഗീകരിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം പിന്നാക്കം പോകുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

TAGS :

Next Story