Quantcast

ബാറുകള്‍ തുറന്നിട്ടും മദ്യഉപഭോഗത്തില്‍ കുറവ്

MediaOne Logo

Khasida

  • Published:

    2 May 2018 2:54 AM GMT

ബാറുകള്‍ തുറന്നിട്ടും മദ്യഉപഭോഗത്തില്‍ കുറവ്
X

ബാറുകള്‍ തുറന്നിട്ടും മദ്യഉപഭോഗത്തില്‍ കുറവ്

ലോട്ടറി വില്‍പ്പനയിലൂടെയുള്ള വരുമാനത്തില്‍ വര്‍ധനവ്

സംസ്ഥാനത്ത് ബാറുകള്‍ തുറന്ന ശേഷവും മദ്യഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് കണക്കുകള്‍. അതേസമയം മദ്യത്തിന്റെ വിലയിലുണ്ടായ വര്‍ധനവ് മൂലം മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ലോട്ടറി വില്‍പ്പനയിലൂടെയുള്ള വരുമാനത്തില്‍ ആയിരം കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 9440 കോടി രൂപയാണ് മദ്യവില്‍പ്പനയിലൂടെയുള്ള വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 3 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഡിസംബര്‍ വരെ 268.81 ലക്ഷം കെയ്സ് ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിയെങ്കില്‍ 2017 ല്‍ ഇതേ കാലയളവില്‍ ഇത് 237.10 ലക്ഷം കെയ്സായി കുറഞ്ഞു. ഈ കാലയളവില്‍ മദ്യവില്‍പ്പനയില്‍ 31.71 ലക്ഷം കെയ്സിന്റെ കുറവാണുണ്ടായത്. വില്പനയില്‍ കുറവ് ഉണ്ടായെങ്കിലും മദ്യത്തിന് ഏഴ് ശതമാനം വിലവര്‍ധിച്ചത് കൊണ്ട് വരുമാനത്തില്‍ 3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബാറുകള്‍ തുറന്നതിന് ശേഷവും മദ്യവില്‍പ്പനയില്‍ കുറവ് വന്നത് ബോധവല്‍ക്കണശ്രമങ്ങള്‍ ഊര്‍ജ്ജിതമായത് കൊണ്ടാണെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. അതേസമയം തന്നെ 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം ലോട്ടറി വില്‍പ്പനയിലൂടെയുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇക്കാലയളവില്‍ ലഭ്യമായതിനെക്കാള്‍ 1073.78 കോടി രൂപയുടെ വര്‍ധനവ്.

TAGS :

Next Story